Breaking NewsCrimeLead NewsNEWS

തിരുവനന്തപുരം ജില്ലാ ജയിലില്‍ ക്രൂരമര്‍ദനമെന്ന് പരാതി; ചികിത്സയിലുള്ള റിമാന്‍ഡ് തടവുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍, അറസ്റ്റിലായത് സഹപ്രവര്‍ത്തകയെ ഉപദ്രവച്ച കേസില്‍

തിരുവനന്തപുരം: ജില്ലാ ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായ തടവുകാരന്‍ ബിജു അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പത്തനംതിട്ട സ്വദേശി ബിജു അറസ്റ്റിലായത്.

നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് സഹപ്രവര്‍ത്തകയെ ആക്രമിച്ചെന്ന കേസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ചെയ്യുമ്പോള്‍ ബിജു ചില മാനസിക പ്രശ്നങ്ങള്‍ കാട്ടിയിരുന്നു. അതിനാല്‍ ഇയാള്‍ക്ക് ചികിത്സ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Signature-ad

പിന്നീട് 13-ാം തീയതി വൈകിട്ടാണ് ജില്ലാ ജയിലിലെ ഓടയില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടെന്ന പേരില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം ജയില്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയാണ്. 12-ാം തീയതി തന്നെ കോടതി നിര്‍ദേശപ്രകാരം ജനറല്‍ ആശുപത്രിയിലെത്തിച്ചു. പിറ്റേദിവസം മെഡിക്കല്‍ കോളേജിലെത്തിച്ച് സ്‌കാന്‍ ചെയ്തപ്പോഴാണ് ആന്തരികാവയവങ്ങള്‍ക്ക് പ്രശ്നമുണ്ടെന്ന് കണ്ടെത്തിയത്. ജയില്‍ ഉദ്യോഗസ്ഥരാരും മര്‍ദിച്ചിട്ടില്ല. ബിജു ജയിലിലുണ്ടായിരുന്നപ്പോഴുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളുമുണ്ട്. മാനസിക പ്രശ്നമുള്ള പ്രതി ഡോക്ടര്‍മാരോട് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Back to top button
error: