Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്

ദോഹ/ ജറുസലേം: ഹമാസ് നേതാക്കള്‍ എവിടെയുണ്ടെങ്കിലും അവിടെയെല്ലാം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറബ്- ഇസ്ലാമിക് രാജ്യങ്ങള്‍ ഖത്തറിനു പിന്തുണയര്‍പ്പിച്ചു നടത്തിയ സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ നിലപാടു കടുപ്പിച്ചത്. ഹമാസ് തീവ്രവാദികള്‍ 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയതിനുശേഷം മറ്റൊരു രാജ്യത്തു നടത്തുന്ന നിര്‍ണായക ഓപ്പറേഷനുകളിലൊന്നായിട്ടാണ് ഖത്തര്‍ ആക്രമണത്തെ വിലയിരുത്തുന്നത്.

അറബ്- മുസ്ലിം നേതാക്കള്‍ ഖത്തറിനു പിന്തുണയുമായി വരുമ്പോള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പിന്തുണ നല്‍കുകയാണുണ്ടായത്. ഖത്തര്‍ ആക്രമണം പാടില്ലാത്ത ഒന്നായിരുന്നു എന്നു പറയുക മാത്രമാണുണ്ടായത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നതു ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ്. അമേരിക്ക നയതന്ത്രപരമായി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതു സംഭവിക്കില്ലെന്ന് അറിഞ്ഞിട്ടും അത്തരമൊരു സാധ്യതയുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും നാം കണ്ടുവയ്‌ക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു.

Signature-ad

‘ക്രൂരന്‍മാരായ തീവ്രവാദികള്‍’ എന്നാണു റൂബിയോ ഹമാസിനെ വിശേഷിപ്പിച്ചത്. ഹമാസിനെ ഇല്ലാതാക്കണമെന്നും ആയുധമണിഞ്ഞ ഹമാസ് ആണ് മേഖലയെ ആകെ സങ്കീര്‍ണമായ സ്ഥിതിയിലേക്ക് എത്തിക്കുന്നതെന്നും റൂബിയോ പറഞ്ഞതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഖത്തര്‍ ആക്രമണം മുന്‍കൂട്ടി അറിയിക്കാത്തതിലെ ട്രംപിന്റെ അതൃപ്തിയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കുമുമ്പ് ‘വളരെ വളരെ ശ്രദ്ധിക്കണമെന്ന’ കാര്യവും ട്രംപ് പറയുന്നു.

ഖത്തറില്‍ നടക്കുന്ന സമ്മേളനത്തില്‍ ഷേഖ് തമിം ബിന്‍ ഹമാദ് അല്‍-താനി ഇസ്രയേലി നടപടിയെ അപലപിച്ചെങ്കിലും തുര്‍ക്കി, സൗദി എന്നിവ എന്തു നടപടിയെടുക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അത് കടുത്ത നടപടിയായി കണക്കാക്കുമെന്നും മേഖല ഒറ്റക്കെട്ടായി ചെറുക്കുമെന്നുമുള്ള പ്രസ്താവനയാകും പുറത്തുവരികയെന്നും ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം റൂബിയോ നേരേ പോകുന്നത് ഖത്തറിലേക്കാണ്. ഗാസയില്‍ പ്രശ്‌ന പരിഹാരത്തിനു തുടര്‍ന്നും ഇടപെടണമെന്ന നിര്‍ദേശമാകും റൂബിയോ നല്‍കുക. 48 ബന്ദികളെ വിട്ടയയ്ക്കുക, ഹമാസിനെ നിരായുധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ചര്‍ച്ചകള്‍.

എന്നാല്‍, നയതന്ത്ര ചര്‍ച്ചകള്‍ ഇനി എത്രത്തോളം മുന്നോട്ടു പോകുമെന്നതു കണ്ടറിയണം. കാരണം ഗാസയില്‍ ഹമാസ് ഇനിയൊരിക്കലും ഉണ്ടാകാന്‍ പാടില്ലെന്ന തരത്തിലുള്ള തകര്‍ക്കലാണ് ഇസ്രയേല്‍ നടത്തുന്നത്. ബഹുനില മന്ദിരങ്ങളടക്കം കാറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തകര്‍ക്കുന്നതും ബോംബാക്രമണങ്ങളില്‍ തവിടു പൊടിയാകുന്നതും വീഡിയോകളില്‍ പോലും വ്യക്തമാണ്. ഭാവിയിലെ പദ്ധതിയെന്താണ് എന്നു നെതന്യാഹുവിനോടു മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും ‘ഭാവിയിലെ ചുവടുവയ്പ് എന്നതു ഭാവിയില്‍ നടക്കേണ്ടതാണ്. അതിനു വളരെ സമയം ബാക്കി നില്‍ക്കുമ്പോള്‍ ഇപ്പോള്‍ പറയേണ്ട കാര്യമില്ലല്ലോ’ എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.

ഏറ്റവുമൊടുവില്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ കേന്ദ്രമെന്നു വിശേിപ്പിക്കുന്ന 16 നില കെട്ടിടവും ഇസ്രയേല്‍ തകര്‍ത്തു. ഗാസ മുനമ്പിലെ ഏറ്റവും ഉയരം ചെന്ന കെട്ടിടമാണിത്.

Israeli Prime Minister Benjamin Netanyahu said he did not rule out further strikes on Hamas leaders “wherever they are”, as the heads of Arab and Islamic states held a summit to show support for Qatar after Israel’s attack on the Gulf state last week.

Back to top button
error: