ഫില്‍സാള്‍ട്ട് കൊടുങ്കാറ്റായി, ജോസ് ബട്ളറിന്റെ വെടിക്കെട്ടും ; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ലോകറെട്ടോഡ് ഇട്ട് ഇംഗ്ളണ്ട് ; കുട്ടിക്രിക്കറ്റില്‍ 300 പ്ലസ് കടന്നപ്പോള്‍ പിന്നിലായത് ഇന്ത്യ

മാഞ്ചസ്റ്റര്‍ : ടി20 ക്രിക്കറ്റില്‍ ലോകറെക്കോഡ് സ്കോര്‍ കുറിച്ച് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു വിട്ട് ഇംഗ്ളണ്ട്. മാഞ്ചസ്റ്ററില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് അടിച്ചുകൂട്ടിയത് 300 പ്ലസ് സ്കോര്‍. 146 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ളണ്ട് നേടിയെടുത്തത്.
ഫില്‍ സാള്‍ട്ടിന്റെ 141 റണ്‍സിന്റെ പുറത്താകാതെയുള്ള പ്രകടനത്തിന്റെ പിന്‍ബലത്തില്‍, രണ്ട് തവണ ടി20 ലോകകപ്പ് ജേതാക്കളായ ടീം 304 റണ്‍സ് നേടി. ലക്ഷ്യം പിന്തുടരാന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 158 റണ്‍സിന് ഓള്‍ഔട്ടായി. ഐസിസി പൂര്‍ണ്ണ അംഗ രാജ്യത്തിനെതിരെ 300 റണ്‍സ് ഭേദിച്ച ആദ്യ പൂര്‍ണ്ണ അംഗ രാജ്യമായിയാണ് 300 അടിച്ച ഇംഗ്ളണ്ട് മാറിയത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് മുമ്പ് ഇന്ത്യ 2024 ല്‍ ബംഗ്ലാദേശിനെതിരെ 297 റണ്‍സ് ആയിരുന്നു. ഈ റെക്കോഡാണ് തകര്‍ന്നത്.
ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് സിംബാബ്വെയുടെതാണ്, അവര്‍ 344 റണ്‍സ് നേടി. എന്നാല്‍ അവര്‍ അത് ചെയ്തത് പൂര്‍ണ്ണ അംഗ രാജ്യമല്ലാത്ത ഗാംബിയയ്ക്കെ തിരെയാണ്. 2023 സെപ്റ്റംബറില്‍, നേപ്പാള്‍ 300 റണ്‍സ് തികയ്ക്കുന്ന ആദ്യ ടീമായി. മംഗോളി യയ്ക്കെതിരെ അവര്‍ 314 റണ്‍സ് നേടി. രണ്ടും ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങ ളാണ്.
ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ടീം വെറും ഒമ്പത് ഓവറില്‍ തന്നെ 150 കടന്ന അവര്‍ 12.1 ഓവറില്‍ 200 റണ്‍സ് എന്ന സ്കോറും മറികടന്നു. 4.1 ഓവറുകള്‍ കഴിഞ്ഞ്, അവര്‍ 250 റണ്‍സ് തികച്ചു. 235 എന്ന സ്ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്ത സാള്‍ട്ട് 8 സിക്സറുകളും 15 ഫോറുകളും നേടി. വലംകൈയ്യന്‍ ബാറ്റ്സ്മാന് ജോസ് ബട്ട്ലറുമായി ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 7.5 ഓവറില്‍ 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബട്ളര്‍ 30 പന്തില്‍ നിന്ന് 83 റണ്‍സ് നേടി. ജേക്കബ് ബെഥേല്‍ 14 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 21 പന്തില്‍ നിന്ന് 41 റണ്‍സുമായി പുറത്താകാതെ നിന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഞായറാഴ്ച നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടക്കും.






