Breaking NewsLead NewsNEWSWorld

മദ്ധ്യേഷ്യയിലെ ‘നിര്‍ണ്ണായക നിമിഷം’ എന്നാണ് അല്‍ത്താനി ; ഇസ്രായേല്‍ നടത്തിയത് ‘രാഷ്ട്രീയാക്രമണം’ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഖത്തറിന്റെ ഭീഷണി

ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഖത്തറിന്റെ ഭീഷണി. ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ‘തങ്ങളുടെ പ്രദേശങ്ങളെ ലക്ഷ്യമിടുന്ന എന്തിനോടും നിര്‍ണ്ണായകമായി പ്രതികരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രതികാരം ചെയ്യാനുള്ള അവകാശം ഖത്തറിനുണ്ടെന്നും രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ത്താനി പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തെ മദ്ധ്യേഷ്യയിലെ ‘നിര്‍ണ്ണായക നിമിഷം’ എന്നാണ് അല്‍ത്താനി വിശേഷിപ്പിച്ചത്. ഹമാസിനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ‘രാഷ്ട്രീയാക്രമണം’ എന്നാണ് അല്‍-താനി വിശേഷിപ്പിച്ചത്. ഖലീല്‍ അല്‍-ഹയ്യ, സാഹിര്‍ ജബാരിന്‍ എന്നിവരായിരുന്നു രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്ന സ്‌ഫോടനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗസ്സ മുനമ്പിലെ വെടിനിര്‍ത്തലിനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലും അല്‍-ഹയ്യ അടുത്തിടെ പങ്കാളിയായിരുന്നു.

Signature-ad

ഹമാസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളാണ് സാഹിര്‍ ജബാരിന്‍. വെസ്റ്റ് ബാങ്കിലെ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ പ്രധാനിയാണ് ഇദ്ദേഹം. അദ്ദേഹത്തിന് ഈ ചര്‍ച്ചകളിലും പങ്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്, എങ്കിലും അദ്ദേഹത്തിന്റെ പങ്ക് അത്ര പ്രമുഖമായിരുന്നില്ല. സംഭാഷണ പ്രതിനിധികളായ സഹോദരങ്ങളെ വധിക്കാനുള്ള ഇസ്രായേലിന്റെ ശ്രമം പരാജയപ്പെട്ടതായി ഹമാസ് ചൊവ്വാഴ്ച പ്രസ്താവനയില്‍ അവകാശപ്പെട്ടു.

Back to top button
error: