Breaking NewsKeralaNEWS

അറസ്റ്റ് ചെയ്ത വേടനെ പുറത്തുവിടണം എന്നാവശ്യപ്പെട്ട് തൃക്കാക്കരസ്‌റ്റേഷനില്‍ യുവാക്കളുടെ പരാക്രമം ; പോലീസുകാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെറിയഭിഷേകം ; ലോക്കപ്പില്‍ കിടന്നും പ്രശ്‌നം

കൊച്ചി: ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വേടനെ പുറത്തിറക്കണം എന്നാവശ്യ പ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ടു യുവാക്കള്‍. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാ ണെന്നുമാണ് സൂചന. പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.

വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ എത്തിയ ഇരുവരും സ്റ്റേഷന് മുന്നില്‍ ഇരിക്കുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം ചീത്തവിളിച്ചുകൊണ്ടാണ് സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ലോക്കപ്പില്‍ കിടന്നും യുവാക്കള്‍ പ്രശ്നമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു.

Signature-ad

രാവിലെ മുതല്‍ സ്‌റ്റേഷനില്‍ ഇരുന്ന ഇവര്‍ ഉച്ചകഴിഞ്ഞതോടെ ‘ഉടന്‍ തന്നെ വേടനെ പുറത്ത് വിടണം, വേടന് ജാമ്യം ലഭിച്ചതല്ലേ’ എന്നും ചോദിച്ചുകൊണ്ട് പ്രശ്‌നമുണ്ടാക്കി. ഇരുവരും ലഹ രി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡി യില്‍ തുടരുകയാണ്. അതേസമയം ലൈംഗികാപവാദക്കേസില്‍ വേടനെ അറസ്റ്റ് ചെയ്ത ശേഷം വിട്ട യച്ചു.

വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തൃക്കാക്കര സിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖ പ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.

 

Back to top button
error: