കൊച്ചിയിൽ റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി-വൈറ്റില ബൈപാസില്‍ നടത്തിയ ഉപരോധസമരത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. 15 നേതാക്കളെയും കണ്ടാലറിയാവുന്ന 50 ഓളം പേരെയും പ്രതിചേര്‍ത്ത് മരട് പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അനുമതിയില്ലാതെ ദേശീയ പാത ഉപരോധിച്ചു, ജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി.ജെ. പൗലോസ് രണ്ടാം പ്രതിയും കൊടിക്കുന്നിൽ സുരേഷ് എംപി മൂന്നാം പ്രതിയുമാണ്.
വിപി സജീന്ദ്രന്, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷന് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.