Breaking NewsIndiaNEWS

75 ാം ജന്മദിനത്തോടനുബന്ധിച്ച് നരേന്ദ്രമോദിയുടെ ചോക്‌ളേറ്റ് ശില്‍പ്പമൊരുക്കി വിദ്യാര്‍ത്ഥികള്‍ ; ഉപയോഗിച്ചത് 55 കിലോഗ്രാമില്‍ അധികം ഡാര്‍ക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും

ഭൂവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ഒരു കൂട്ടം ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ചോക്ലേറ്റ് ശില്‍പ്പം നിര്‍മ്മിച്ചു. 70 കിലോഗ്രാം ഭാരമുള്ള ഈ ശില്‍പ്പം, 55 കിലോഗ്രാമില്‍ അധികം ഡാര്‍ക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.

നഗരത്തിലെ പ്രൊഫഷണല്‍ ബേക്കിംഗ് ആന്‍ഡ് ഫൈന്‍ പാറ്റിസെറി സ്‌കൂളായ ക്ലബ് ചോക്ലേറ്റിലെ 15 വിദ്യാര്‍ത്ഥികളാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. അധ്യാപകരായ രാകേഷ് കുമാര്‍ സാഹു, രഞ്ജന്‍ പരിദ എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് ദിവസം കൊണ്ടാണ് ഈ ശില്‍പ്പം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, ഓപ്പറേഷന്‍ സിന്ദൂര്‍, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ നേട്ടങ്ങളും ഈ ശില്‍പ്പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

Signature-ad

പ്രധാനമന്ത്രിയുടെ ജന്മദിനങ്ങള്‍ പലപ്പോഴും പ്രധാന പ്രഖ്യാപനങ്ങളോടെയാണ്ആ ഘോഷിക്ക പ്പെടുന്നത്. 2023-ല്‍, കരകൗശലത്തൊഴിലാളികള്‍ക്കായി പി.എം. വിശ്വകര്‍മ്മ യോജന അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2022-ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എട്ട് ചീറ്റകളെ തുറന്നുവിട്ടിരുന്നു.

Back to top button
error: