എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയും റഷ്യയും ഒന്നിച്ചു നിന്നെന്ന് പ്രധാനമന്ത്രി; മോദിയെ പ്രിയ സുഹൃത്തെന്നു വിശേഷിപ്പിച്ച് പുടിന്; ചൈനയില്‍ പിറന്നത് പുതിയ ശാക്തിക സമവാക്യം

ബീജിംഗ്: യു.എസിന്റെ തീരുവ ഭീഷണി അവഗണിച്ച് റഷ്യയുമായി കൂടുതല്‍ അടുക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യാപ്യാരമടക്കം വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഷങ്ഹായി കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടി നടക്കുന്ന വേദിയില്‍നിന്ന് മോദിയും പുട്ടിനും ഒരേ കാറിലാണ് ചര്‍ച്ചയ്ക്ക് എത്തിയത്. തന്റെ പ്രിയപ്പെട്ട ഓറസ് ലിമോസിന് കാറിലായിരുന്നു പുടിന്റെ യാത്ര. ഇതിലേക്കു മോദിയെയും ക്ഷണിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ എത്തുമ്പോഴെല്ലാം പുടിന്റെ യാത്ര ഓറസിലാണ്. ഒരിക്കല്‍ നോര്‍ട്ട് കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഇതുപോലൊന്നു സമ്മാനിക്കുകയും ചെയ്തിരുന്നു.
നരേന്ദ്രമോദിയും വ്ലാഡിമിര്‍ പുട്ടിനും തമ്മിലുള്ള വ്യക്തിബന്ധം വ്യക്തമാക്കുന്നതായിരുന്നു ടിയാന്‍ജിനിലെ കാഴ്ചകള്‍. എസ്.സി.ഒ ഉച്ചകോടിക്കുശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പോകുമ്പോള്‍ തന്റെ കാറില്‍ കയറാന്‍ പുട്ടിന് മോദിയെ ക്ഷണിക്കുകയായിരുന്നു. 10 മിനിറ്റ് കാത്തുനില്ക്കുകയും ചെയ്തു. വ്യാപാരം, ബഹിരാകാശം, സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായെന്ന് മോദി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ചു നിന്നവരാണ് ഇന്ത്യയും റഷ്യയുമെന്നും യുക്രെയ്ന് യുദ്ധത്തിന് സമാധാനപരമായി പരിഹാരം കാണണമെന്നും പുട്ടിനോട് മോദി.
നരേന്ദ്രമോദിയെ പ്രിയപ്പെട്ട സുഹൃത്തേ എന്നാണ് പുട്ടിന് അഭിസംബോധന ചെയ്തത്. ഇന്ത്യ റഷ്യ ബന്ധം തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ളത് ബഹുമുഖ സഹകരണമെന്നും പുട്ടിന്. അതിനിടെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ യു.എസ്. ശ്രമം തുടങ്ങി. ഇന്ത്യ യു.എസ്. സഹകരണം പുതിയ ഉരയങ്ങളിലേക്കെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിര്‍ണയിക്കുന്ന ബന്ധമാണെന്നും ഇന്ത്യയിലെ യു.എസ്. എംബസി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ചൈനയില്‍നിന്ന് ഏറ്റവുംകൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യം റഷ്യയുമാണ്. ട്രംപ് ഇന്ത്യക്ക് അധിക നികുതി ചുമത്തിയിട്ടും ഇന്ത്യ എണ്ണ ഇറക്കുമതിയില്നിന്നു പിന്നാക്കം പോയിട്ടില്ല. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ എന്നു മോദി പറഞ്ഞു.






