Breaking NewsKerala

സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല ; വിദേശകമ്പനികള്‍ ഇതില്‍ നിക്ഷേപം നടത്തുന്നത് മുടക്കുന്ന ഓരോ പണത്തിലും ലാഭം കണ്ടെത്താനാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല എന്നും ചെലവാക്കുന്ന ഓരോ പണത്തിലും പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ഇത്തരം ആശുപത്രികളില്‍ വിദേശത്തെ വരെ വന്‍ കമ്പനികള്‍ നിക്ഷേപം ഇറക്കുന്നുണ്ടെന്നും അവര്‍ ലക്ഷ്യമിടുന്നത് ലാഭം കൊയ്യാനാണെന്നും പറഞ്ഞു.

തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് എം. എല്‍. ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് തന്നെ പേരുകള്‍ ഓടിയെത്തുന്ന ചില പ്രധാനപ്പെട്ട ആശുപത്രികളുടെ പേരില്‍ ഒരുമാറ്റവുമില്ല. നടത്തിപ്പ് നോക്കിയാല്‍ പഴയ ആള്‍ക്കാര്‍ തന്നെയാണ് നടത്തിപ്പിലുള്ളത്. പക്ഷേ അവയില്‍ ചില വിദേശ കമ്പനികള്‍ നിക്ഷേപം ഇറക്കിയിട്ടുണ്ടെന്നും അവര്‍ ഇറക്കുന്ന പണം കൂടുതല്‍ ലാഭാമാക്കി മാറ്റുന്നതാണ് ചികിത്സചെലവ് കൂടാന്‍ കാരണം.

Signature-ad

ഇങ്ങിനെ സാഹചര്യം വന്നതോടെ ചികിസ്താചെലവ് താങ്ങാന്‍ കഴിയാത്ത വിധം വര്‍ദ്ധിച്ചെന്നും ഈ ഒരു ലാക്കോട് കൂടിയാണ് ചില നിക്ഷേപ കമ്പനികള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നതെന്നും പറഞ്ഞു. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും ആരോഗ്യരംഗം ഉപയോഗിച്ച് വലിയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് ഇന്ന് ഇത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.

 

Back to top button
error: