Breaking NewsLead Newspolitics

സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി: രാഹുലിനെതിരായ കേസില്‍ ആറ് പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രത്യേക സംഘം ഇന്ന് പരിശോധന തുടങ്ങും.

ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന പരാതികള്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. 6 പരാതിക്കാരില്‍ നിന്നും ഇന്ന് മുതല്‍ മൊഴിയെടുക്കും.

Signature-ad

കൈവശമുള്ള തെളിവുകള്‍ ഹജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കും. വെളിപ്പെടുത്തല്‍ നടത്തിയവര്‍ ഇതേവരെ പരാതി നല്‍കിയിട്ടില്ല.

നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തല്‍ നടത്തിയവരെ നേരില്‍ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബര്‍ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബര്‍ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: