Breaking NewsIndiaLead NewsLIFENEWSNewsthen SpecialTravelWorld

തടി കൂടുതലുള്ളവരാണോ? രണ്ടു കൈത്താങ്ങുകള്‍ക്ക് ഇടയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ അധിക സീറ്റ് വേണ്ടി വരും; വിമാനക്കമ്പനിയുടെ പുതിയ നീക്കം വിവാദത്തില്‍; യാത്രകള്‍ ഇനി കടുക്കും

ന്യൂയോര്‍ക്ക്:: അമിതഭാരമുള്ളവരാണെങ്കില്‍ ഇനി അധികസീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടിവരുമെന്ന വിമാനക്കമ്പനിയുടെ പുതിയ നിയമം വിവാദത്തില്‍. അമേരിക്കയിലെ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റേതാണ് പുതിയ നിയമം. ഒരു സീറ്റിന്റെ രണ്ടു കൈത്താങ്ങുകള്‍ക്കിടെയില്‍ ഒതുങ്ങാത്ത യാത്രക്കാരാണെങ്കില്‍ അധിക സീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടി വരുമെന്നാണ് നിയമം. ഈ നിയമം 2026 ജനുവരി 27-ന് പ്രാബല്യത്തില്‍ വരും.

അധിക സീറ്റിന് മുന്‍കൂറായി പണം നല്‍കേണ്ടിവരുമെന്നും, വിമാനം പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ മാത്രമേ പണം തിരികെ നല്‍കുകയുള്ളൂവെന്നും സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനക്കമ്പനിയുടെ പുതിയ നയമനുസരിച്ച്, പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിലും ഉറച്ച നിയമങ്ങള്‍ അല്ല നിലവിലുള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

Signature-ad

അമേരിക്കയിലെ മറ്റ് ചില എയര്‍ലൈനുകളായ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ് എന്നിവര്‍ക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പുതിയ നയം കടുപ്പമേറിയതാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയില്‍ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതില്‍ 43 ശതമാനം ആളുകളും അമിതവണ്ണമുള്ളവരാണെന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നത്.

വിമാനക്കമ്പനികള്‍ ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നതും ഈ കണക്കുകളാണ്. അധിക സീറ്റ് ആവശ്യമുള്ള ഒരു യാത്രക്കാരന്‍ മുന്‍കൂട്ടി വാങ്ങുന്നില്ലെങ്കില്‍, പുതിയ നയമനുസരിച്ച് വിമാനത്താവളത്തില്‍ നിന്ന് ഒരെണ്ണം വാങ്ങേണ്ടി വരും. ആ വിമാനത്തില്‍ സീറ്റ് ഒഴിഞ്ഞിരിക്കുന്നില്ലെങ്കില്‍ യാത്രക്കാരനെ പുതിയ വിമാനത്തിലേക്ക് മാറ്റും. വിമാനത്തില്‍ കയറിയ ശേഷം യാത്രക്കാര്‍ക്ക് സ്വന്തം സീറ്റ് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയും, ബാഗുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്തിരുന്ന സൗത്ത്വെസ്റ്റില്‍ വന്ന ഏറ്റവും പുതിയ മാറ്റമാണിത്.

ഈ സൗജന്യ ബാഗ് നയം കഴിഞ്ഞ മേയ് മാസത്തില്‍ അവസാനിച്ചിരുന്നു. ഈ നിയമം വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് സാഹചര്യമൊരുക്കുന്നത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഉള്‍പ്പെടെ ഈ നിയമത്തിനെതിരെ രംഗത്തുവന്നു. പുതിയ നിയമം എല്ലാവര്‍ക്കും മോശം യാത്രാനുഭവമായിരിക്കും നല്‍കുകയെന്നും ഇവര്‍ പറയുന്നു. അതേസമയം വിമാനക്കമ്പനി അടുത്തിടെയായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ലാഭവും വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള പുതിയ അടവാണെന്നും ആക്ഷേപമുണ്ട്. airline-seat-policy-controversy-southwest-airlines-extra-seat

 

Back to top button
error: