Breaking NewsLead NewsNEWSWorld
പീഡന ശ്രമം റോഡിലൂടെ പോയ സ്ത്രീ കണ്ടത് രക്ഷയായി; നാലരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 53 കാരന്‍ പിടിയില്‍

മരട്: മരടില്‍ താമസിക്കുന്ന നാലരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെ (53) യാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ മറയത്തെത്തിച്ച് കുട്ടിയുടെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ കാണുകയും ഇവര്‍ ഇത് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സെബാസ്റ്റ്യനെ പിടികൂടി തടഞ്ഞുവച്ചു. തുടര്‍ന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി മരട് പൊലീസ് അറിയിച്ചു.






