തൃശൂര്‍ കോണ്‍ഗ്രസിലെ അടി തീരുന്നില്ല; ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ല; ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാതെ വി.ഡി. സതീശന് മടങ്ങി; തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ പോകട്ടെന്ന് തുറന്നടിച്ച് നേതാക്കള്‍; വിമര്‍ശനവുമായി ആര്. ചന്ദ്രശേഖറും
കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ പ്രസിഡന്റ് ജോസഫ് ടാജറ്റും സുന്ദരന്‍ കുന്നത്തുള്ളിയുമായി വാക്കേറ്റമുണ്ടായെന്നും ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ നടന്നതെന്നുമാണു വിവരം

തൃശൂര്‍: ഐ എന്‍ടിയുസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. ടൗണ്‍ഹാളിലെ സമ്മേളന സ്ഥലത്തേക്കുള്ള യാത്രാ മധ്യേയാണു മടക്കം. ചടങ്ങിലേക്കു ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നതാണു കാരണമെന്നാണു വിവരം. ഐ എന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹിഷ്കരിച്ചത് വരും ദിവസങ്ങളിലും വിവാദമായേക്കും.
ഡിസിസി പ്രസിഡന്റ് വിലക്കിയതുകൊണ്ടാണു പ്രതിപക്ഷ നേതാവ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് സുന്ദര കുന്നത്തുള്ളി യോഗത്തില്‍ തുറന്നടിച്ചു. -ഇത് ഐ എന്‍ടിയുസിയുടെ പരിപാടിയാണ്. മറ്റാളുകളെ കോലംകെട്ടി കൊണ്ടിരുത്തേണ്ട വേദിയല്ല. നാട്ടിലെ ഒരുപാടാളുകളെ വേദിയിലിരുത്തി മാലയിട്ടു സ്വീകരിക്കാന്‍ സൗകര്യമില്ല. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഞങ്ങളൊക്കെ സദസിലാണ് ഇരുന്നത്. ഇവിടെയിരിക്കുന്നത് ചുമട്ടു തൊഴിലാളികളാണ്. ഓട്ടോറിക്ഷക്കാരുടെ പരിപാടി അവര്‍ക്കു മാത്രമായി നടത്തുന്നതാണ്. ഇതാണു സംഘടനാ രീതി.
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരിപാടി ഇതേ വേദിയില്‍ നടന്നു. അന്നും തനിക്കും മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും ടി.എന്‍. പ്രതാപനും വേദിയില്‍ സീറ്റു കിട്ടിയില്ല. ഇവിടെയിരിക്കുന്നു എന്നതാണു ഞങ്ങളുടെ മഹത്വം. ഇതെല്ലാം പറഞ്ഞതുകൊണ്ട് എന്റെ സംഘനാ പദവികള്‍ തെറിക്കുമായിരിക്കും. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് തെിക്കട്ടെ. ജില്ലയില്‍ ഐ എന്‍ടിയുസി സംഘടിപ്പിച്ച ചില പരിപാടികളോടു ഡിസിസി പ്രസിഡന്റ് നിഷേധാത്മകമായാണു പെരുമാറിയത്. അദ്ദേഹത്തിനു ഫോട്ടോ മാനിയയാണ്. നമ്മുടെ പരാതികള്‍ കേള്‍ക്കാനെത്തുന്നവരെ മുടക്കുന്നവര്‍ ഈ പാര്‍ട്ടിക്ക് എത്ര ഗുണം ചെയ്യുമെന്നുമെന്നു തിരിച്ചറിയണമെന്നും- സുന്ദരന്‍ കുന്നത്തുള്ളി പറഞ്ഞു.
പരിപാടിക്കെത്തുന്നവരെ മുടക്കുന്നവര്‍ പാര്ട്ടിയിലിരിക്കുന്നതു നല്ലതല്ലെന്നായിരുന്നു ആര്. ചന്ദ്രശേഖരന്റെയും വിമര്‍ശനം. സുന്ദരന്‍ കുന്നത്തുള്ളിയുടെ ഉറച്ച നിലപാടിനേയും അഭിപ്രായങ്ങളെയും ചന്ദ്രശേഖരന് അഭിനന്ദിച്ചു. തൊഴിലാളി നേതാക്കള്‍ നിലപാടിലുറച്ച് സ്വന്തം മനസാക്ഷിക്കനുസരിച്ച് ധീരമായി പ്രവര്‍ത്തിക്കുന്നവരാകണം. എല്ലാം മുടക്കുന്നവരായി നേതാക്കള്‍ മാറരുതെന്നും വിട്ടുവീഴ്ചകള്‍ ചെയ്തു പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കണമെന്നും ചന്ദ്രശേഖരന് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ പ്രസിഡന്റ് ജോസഫ് ടാജറ്റും സുന്ദരന്‍ കുന്നത്തുള്ളിയുമായി വാക്കേറ്റമുണ്ടായെന്നും ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ നടന്നതെന്നുമാണു വിവരം. നടുവേദനയുടെ പേരില്‍ ജനകീയ സമരങ്ങള്‍ക്കു ടാജറ്റ് നേതൃത്വം നല്‍കുന്നില്ലെന്നായിരുന്നു കുന്നത്തുള്ളിയുടെ വിമര്‍ശനം. എന്നാല്‍, ജില്ലാ പ്രസിഡന്റിനെ ക്ഷണിക്കാതെ നടത്തുന്ന പരിപാടികള്‍ സമാന്തര പരിപാടികളായിട്ടാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നതെന്നും ഈ സാഹചര്യത്തിലാണു മടക്കമെന്നുമാണ് വിവരം.
Opposition leader V.D. Satheesan, who had arrived to inaugurate the meeting at the IIT General Council, left the event at the last minute. He left midway through the procession to the meeting venue at the Town Hall. The reason, it is said, was that the DCC President was not invited to the function. The boycott of the event, which is being chaired by INTUC state president R. Chandrasekhar, will continue to be a source of controversy for days to come. INTUC district president Sundara Kunnathully said in the meeting that the opposition leader left the event because the DCC president was suspended.






