അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിയുന്നു; വയനാട് പട്ടികയില്‍ ക്രമക്കേടില്ലെന്ന് വോട്ടര്‍മാര്‍; ചൗണ്ടേരി എന്നതു വീട്ടുപേരല്ല, സ്ഥലപ്പേര്; വള്ളിയമ്മയും മറിയവും രണ്ടു വീട്ടിലെ വോട്ടര്‍മാര്‍

കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം പൊളിയുന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ ചൗണ്ടേരി എന്നത് വീട്ടുപേരല്ലന്നും ഇത് സ്ഥലപ്പേരായി ചേര്‍ക്കുന്നതാണെന്നും വോട്ടര്‍മാര്‍ പ്രതികരിച്ചു. തിരുവമ്പാടി മണ്ഡലത്തിലും വീട്ടുപേര് ചൂണ്ടിക്കാണിച്ചുള്ള പ്രചാരണം വോട്ടര്‍മാര്‍ തള്ളി.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്‍പ്പറ്റയില്‍ ഒരേവീട്ടുപേരില്‍ ഹിന്ദുമുസ്ലിം നാമധാരികള്‍ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ പൂര്‍ണമായി തള്ളുകയാണ് വോട്ടര്‍മാര്‍. ചൗണ്ടേരി എന്നുള്ളത് വരദൂര്‍ ഭാഗത്തെ ഒരു സ്ഥലപ്പേരാണ്. ഹിന്ദു മുസ്ലിം നാമധാരികളായ പലരും ഈ സ്ഥലപ്പേരിലുണ്ട്. വള്ളിയമ്മയും മറിയവും രണ്ടും രണ്ട് വീട്ടിലെ ആളുകളാണെന്ന് മറിയുമ്മ തന്നെ പ്രതികരിച്ചു.
തിരുവമ്പാടി മണ്ഡലത്തിലും ഇതേ ആരോപണം പൊളിക്കുന്നതാണ് വോട്ടര്‍മാരുടെ വാക്കുകള്‍. വള്ളിക്കട്ടുമ്മല്‍ എന്ന വീട്ടുപേരില്‍ ഷാഹിനയും മാധവനും താമസിക്കുന്നുവെന്ന വാദം ഇവര്‍ തള്ളുന്നു. വള്ളിക്കട്ടുമ്മല്‍ വീട്ടുപേരല്ല സ്ഥലപ്പേരെന്ന് വോട്ടര്‍മാര്‍. വര്‍ഗീയമായി വോട്ടര്‍മാരെ ചേരിതിരിക്കുന്ന ബിജെപി ആരോപണം കൂടിയാണ് പൊളിഞ്ഞുവീഴുന്നതെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ഷംഷാദ് മരയ്ക്കാറും പ്രതികരിച്ചു. wayanad-election-controversy






