Breaking NewsIndia

ഇന്ത്യയ്ക്ക് ബ്രഹ്‌മോസ് മാത്രം മതിയെന്ന് പാകിസ്താന്‍ ഓര്‍ക്കണം ; തുടര്‍ച്ചയായി ആണവഭീഷണി ഉയര്‍ത്തുന്ന പാകിസ്താന് മറുപടിയുമായി അസസുദ്ദീന്‍ ഒവൈസി ; പാക്പ്രധാനമന്ത്രി വിവരക്കേട് പറയരുതെന്നും ഉപദേശം

ന്യൂഡല്‍ഹി: സിന്ധു നദീജല ഉടമ്പടിയെച്ചൊല്ലി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയ്ക്കെതിരായ ഭീഷണിപ്പെടുത്തുമ്പോള്‍ അതിന് മറുപടി നല്‍കിക്കൊണ്ട്, ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസസുദ്ദീന്‍ ഒവൈസി.

പാകിസ്ഥാന്‍ നേതാവ് ഈ രീതിയില്‍ വിഡ്ഢിത്തം പറയരുതെന്നും തങ്ങള്‍ക്ക് ബ്രഹ്മോസ് മിസൈലുണ്ടെന്നും പറഞ്ഞു. ഒമ്പത് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത ലഭിക്കുമ്പോള്‍ താന്‍ നീന്തല്‍ വേഷത്തിലായിരുന്നുവെന്ന് പറഞ്ഞയാളാണ് പാക് പ്രധാനമന്ത്രി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹം ഇത്തരം അസംബന്ധങ്ങള്‍ പറയരുതെന്നും അത്തരം ഭാഷ ഇന്ത്യയെ ബാധിക്കില്ലെന്നും പറഞ്ഞു. സിന്ധു നദീജല കരാര്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിങ്ങളുടെ വഴികള്‍ ശരിയാക്കുന്നതിനുപകരം നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികള്‍ പ്രവര്‍ത്തിക്കില്ലെന്നും ഒവൈസി പറഞ്ഞു.

Signature-ad

26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെച്ചത്. പാകിസ്ഥാന്‍ ‘ഭീകരതയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനാവാത്തവിധം ഉപേക്ഷിക്കുന്നതുവരെ 1960 ലെ ജല പങ്കിടല്‍ കരാര്‍ നിര്‍ത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ പറഞ്ഞു.

ഇസ്ലാമാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പാകിസ്ഥാന്‍ പ്രധാനമന്ത്രി അടുത്തിടെ പറഞ്ഞു. ശത്രുവിന് (ഇന്ത്യ) പാകിസ്ഥാനില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ കഴിയില്ല. ഞങ്ങളുടെ വെള്ളം നിര്‍ത്തുമെന്ന് നിങ്ങള്‍ ഭീഷണിപ്പെടുത്തി. അത്തരമൊരു നീക്കത്തിന് നിങ്ങള്‍ ശ്രമിച്ചാല്‍, പാകിസ്ഥാന്‍ നിങ്ങളെ ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം പഠിപ്പിക്കും. അന്താരാഷ്ട്ര കരാറുകള്‍ പ്രകാരമുള്ള അവകാശങ്ങളില്‍ പാകിസ്ഥാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഷെരീഫ് പറഞ്ഞു.

അതേസമയം അണുവായുധങ്ങള്‍ വെച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന നടപടികള്‍ പാകിസ്താന്‍ തുടരുകയാണ്. അടുത്തിടെയാണ് പാകിസ്താന്റെ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരേ ആണവഭീഷണി നടത്തിയത്. പാകിസ്താന്‍ ഒരു ആണവ രാഷ്ട്രമാണെന്നും തങ്ങള്‍ വീണുപോയാല്‍ ലോകത്തിന്റെ പകുതിയും കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി.

അതേസമയം ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നത് പാകിസ്ഥാന്‍ ഒരു സാധാരണകാര്യം പോലെയാണ് കരുതുന്നതെന്നും ഇത്തരം പരാമര്‍ശങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് എളപ്പം മനസ്സിലായിരിക്കുയാണെന്നും പറഞ്ഞു. ഇത് സൈന്യം തീവ്രവാദ ഗ്രൂപ്പുകളുമായി കൈകോര്‍ക്കുന്ന ഒരു രാജ്യത്ത് ആണവ കമാന്‍ഡിന്റെയും നിയന്ത്രണത്തിന്റെയും സമഗ്രതയെക്കുറിച്ചുള്ള സ്ഥിരമായ സംശയങ്ങളെ ശക്തിപ്പെടുത്തുന്നെന്നും പറഞ്ഞു.

Back to top button
error: