TRENDING

നാളെ മുതല്‍ റേഷന്‍കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക്…

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു. ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങുന്നതോടെ കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യു.ആര്‍. കോഡ് സ്‌കാനറും വെക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.

കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ ഈ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്തുണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചോ, എല്‍പി.ജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കും. കാര്‍ഡ് നവംബര്‍ രണ്ടിന് പ്രസ് ക്ലബില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ജനുവരിയോടെ ഈ സംവിധാനം പൂര്‍ണതയിലെത്തിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

Signature-ad

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എങ്ങനെ ലഭ്യമാകും ?

•നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ്, ഇ-റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ മാത്രം സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചാല്‍ മതി.

•അക്ഷയ സെന്റര്‍/ സിറ്റിസണ്‍ ലോഗിന്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിക്കേണ്ടത്.

•അക്ഷയകേന്ദ്രം വഴി അപേക്ഷിക്കുന്നവരില്‍നിന്ന് 25 രൂപയും പ്രിന്റിങ് ചാര്‍ജായി 40 രൂപ അടക്കം 65 രൂപ ഈടാക്കാം. പണം അടയ്ക്കുന്ന മുറക്ക് കാര്‍ഡ് ലഭിക്കും

Back to top button
error: