NEWS

ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു, ഫേസ്ബുക്കില്‍ എഴുതിയത് കവിതയായിരുന്നു എന്ന് നടന്‍ ; കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച വിനായകനെതിരേ കേസെടുക്കാതെ വിട്ടയച്ചു, വകുപ്പില്ലെന്ന് കൊച്ചി സൈബര്‍ യൂണിറ്റ്

കൊച്ചി: സാമൂഹ്യമാധ്യമത്തില്‍ ഇട്ട അധിക്ഷേപ പോസ്റ്റിന്റെ പേരില്‍ ചോദ്യം ചെയ്ത നടന്‍ വിനായകനെതിരേ കേസെടുക്കാതെ വിട്ടയച്ചു. ചോദ്യം ചെയ്തപ്പോള്‍ ഫേസ്ബുക്കിലിട്ടത് താന്‍ എഴുതിയ കവിതയാണെന്നായിരുന്നു നടന്റെ വിശദീകരണം. ഇതോടെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സൈബര്‍ പോലീസ് നടനെ വിട്ടയച്ചു. ഒന്നര മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്.

വി എസ് അച്യുതാനന്ദന്‍ മരിച്ച ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരേ ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ച്ചയായി സമൂഹത്തില്‍ മാന്യമായ സ്ഥാനം വഹിക്കുന്നവര്‍ക്കെതിരേ നടന്‍ ആക്ഷേപം നടത്തിയെന്നാണ് ആരോപണം. വി എസ് അച്യുതാനന്ദന്റെ സംസ്‌കാരദിവസം ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരേയായിരുന്നു അധിക്ഷേപം.

Signature-ad

അതിനുപിന്നാലെ കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ വിനായകന്‍ അശ്ലീല പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഇതിന് ക്ഷമചോദിച്ച് പോസ്റ്റിട്ടെങ്കിലും വീണ്ടും മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. നിരന്തരം സമൂഹമാധ്യമങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണെങ്കിലും നടനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് കൊച്ചി സൈബര്‍ പൊലീസ് വിട്ടയക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ആക്ഷേപിച്ചതിന് യൂത്ത്‌കോണ്‍ഗ്രസ് എറണാകുളം ജില്ലാക്കമ്മറ്റിയാണ് പരാതി നല്‍കിയത്.

Back to top button
error: