NEWS
ചാവക്കാട് ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു
മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജു ആണ് കുത്തേറ്റ് മരിച്ചത്. ബൈക്കിൽ വന്ന മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത്
ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജു (34) ആണ് മരിച്ചത്. ബൈക്കിൽ വന്ന മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത്.
ഇന്ന് (ഞായർ)വൈകിട്ടാണ് സംഭവം. പ്രവാസിയായ ബിജു രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ചാപ്പറമ്പ് സെന്ററിൽ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ.