രാവിലെ പല്ലുതേയ്ക്കുംമുമ്പ് ഉമിനീര് പുരട്ടും; മുഖക്കുരുവിന് ഏറ്റവും മികച്ച മരുന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ; ഡോക്ടര്‍മാര്‍ പറയുന്നത് മറ്റൊന്ന്

മുംബൈ: മേക്കപ്പും പൊടിയും ലൈറ്റിന്റെ വെളിച്ചവുമെല്ലാം ഏറ്റിട്ടും ഇന്നും ഇന്ത്യന്‍ സിനിമയിലെ മില്‍ക്കി ബ്യൂട്ടിയാണു തമന്ന ഭാട്ടിയ. നടിയുടെ മുഖ സൗന്ദര്യവും സിനിമാ സ്റ്റൈലിനും നിരവധി ആരാധകരാണുള്ളത് . മുപ്പത്തിയഞ്ചുകാരിയായ താരം തിരക്കുള്ള പ്രൊഫഷണല്‍ ലൈഫിന് ഇടയിലും സൗന്ദര്യം അത്രത്തോളം കാത്ത് സൂക്ഷിക്കുന്നുണ്ട്. നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏല്ക്കുന്ന മുഖമായിട്ടും തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിലെ പൊടിക്കൈയാണെന്ന് പറയുകയാണിപ്പോള്‍ താരം.
തമന്ന ഭാട്ടിയ അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീര് എടുത്ത് മുഖക്കുരുവില്‍ പുരട്ടുക എന്നതാണ് നടി വര്‍ഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന പണി. രാവിലെയുള്ള ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുമെന്നാണ് നടി പറയുന്നത്.
‘മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ് ഉപയോഗിക്കേണ്ടത്. ഇത് ശാസ്ത്രീയമാണ്. ഞാന്‍ ഒരു ഡോക്ടറല്ല. പക്ഷെ ഇത് ഞാന്‍ ഉപയോഗിക്കുന്ന പേഴ്സണല്‍ ഹാക്കാണ്. അതില്‍ ശാസ്ത്രമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’ നടി പറയുന്നു.
മുഖക്കുരുവിനെ ഉമിനീര് ഉപയോഗിച്ച് മാറ്റാമെന്നതില്‍ വ്യക്തമായ പഠനങ്ങളൊന്നുമില്ലെന്നും വാസ്തവത്തില്‍ ഉമിനീരിലെ എന്‍സൈമുകളും അസിഡിറ്റിയും സെന്‍സിറ്റീവ് ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുകയോ, വരണ്ടതാക്കുകയോ ചെയ്യുമെന്നുമാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.






