Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

2027 ലെ ഏകദിന ലോകകപ്പ്; മിന്നിത്തളങ്ങി യുവതാരങ്ങള്‍; കോലിയുടെയും രോഹിത്തിന്റെയും കാര്യം തുലാസില്‍; പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച് ബിസിസിഐ; മത്സരങ്ങള്‍ കുറവ്, പ്രായവും ഇരുവര്‍ക്കും തടസമായേക്കും

അടുത്ത ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ഏകദിന മത്സരങ്ങള്‍ കുറവാണ്. 27 ഏക ദിനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുമ്പിലുള്ളത്. ഇരുവര്‍ക്കും തങ്ങളുടെ ഫോം നിലനിര്‍ത്തി പോകാനുള്ള സമയം കുറവാണ്. താളവും സ്ഥിരതയും നിലനിര്‍ത്തുകയെന്നത് ഇരുവര്‍ക്കും കടുപ്പമാകും.

മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്കു ബിസിസിഐ. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇവര്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുവരുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ ബിസിസിഐ നടത്തിയെന്നാണു വിവരം. 2027ല്‍ നടക്കുന്ന ഐസിസി വണ്‍ഡേ ലോക കപ്പില്‍, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഇരുവരും നിര്‍ണായക താരങ്ങളല്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാരും എന്നാണു വിവരം.

ഇംഗ്ലണ്ടില്‍ അവസാനിച്ച ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചതോടെ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. റിതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജെയ്‌സ്വാള്‍, റിങ്കുസിംഗ് എന്നിവര്‍ നേതൃഗുണത്തിനൊപ്പം മികച്ച കളിയും പുറത്തെടുക്കുന്നു. ഇവരെ അടുത്ത തലമുറ താരങ്ങളെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.

Signature-ad

ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി കാണുന്നത്. ഇരുവരും 36 വയസ് പിന്നിട്ടു. ക്രിക്കറ്റര്‍മാരെ സംബന്ധിച്ച് കളി മതിയാക്കാനുള്ള മികച്ച സമയം. കോലിക്കു 36, രോഹിത്തിന് 38 എന്നിങ്ങനെയാണു പ്രായം. ലോകകപ്പ് സമയത്ത് കോലിക്കു 38 വയസും രോഹിത്തിനു നാല്‍പതുമാകും. നിര്‍ണായക ടൂര്‍ണമെന്റില്‍ ഈ പ്രായത്തില്‍ ഇരുവരെയും കളിക്കിറക്കുന്നത് ‘റിസ്‌ക്’ തന്നെയാണെന്നാണു വിലയിരുത്തല്‍.

അടുത്ത ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ഏകദിന മത്സരങ്ങള്‍ കുറവാണ്. 27 ഏക ദിനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുമ്പിലുള്ളത്. ഇരുവര്‍ക്കും തങ്ങളുടെ ഫോം നിലനിര്‍ത്തി പോകാനുള്ള സമയം കുറവാണ്. താളവും സ്ഥിരതയും നിലനിര്‍ത്തുകയെന്നത് ഇരുവര്‍ക്കും കടുപ്പമാകും. കഴിഞ്ഞ ട്വന്റി 20യില്‍ രോഹിത്തിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. ട്വന്റി 20 അടക്കമുള്ള ഫോര്‍മാറ്റുകളില്‍ ഇവര്‍ കളി തുടര്‍ന്നിരുന്നെങ്കില്‍ ‘ടച്ച്’ നഷ്ടപ്പെടാതിരിക്കുമായിരുന്നു.

ശുഭാ്മാന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടില്‍ കാഴ്ചവച്ചത്. പരിക്കും പരിചയമില്ലാത്ത പിച്ചുമായിട്ടും സമനില പിടിച്ചത് ചില്ലറക്കാര്യമല്ല. തോല്‍ക്കുമെന്നു കരുതിയ അവസാന മത്സരത്തില്‍ അഭിമാനകരമായ തിരിച്ചുവരവാണു നടത്തിയത്. ഏകദിനത്തിലും സമാനമായ യുവനിരയാണ് ഇനി ആവശ്യം. പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ആവശ്യത്തിനു സമയവു മുന്നിലുണ്ട്.

ഏകദിനത്തില്‍ കോലിയും രോഹിത്തും മോശം പ്രകടനമായിരുന്നില്ല കാഴ്ചവച്ചത്. കോലി 14,000 റണ്‍സും രോഹിത്ത് 11,000 റണ്‍സും നേടി. ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ ബാറ്റിംഗിന്റെ മൂലക്കല്ലാണ് ഇരുവരും. പരിചയവും വലിയ ടൂര്‍ണമെന്റിലെ സമ്മര്‍ദം അതിജീവിക്കല്‍ എന്നിവയുടെ കാര്യത്തിലും മാറ്റി നിര്‍ത്താനാകില്ല.

പക്ഷേ, ഭാവിയുടെ കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പോര, കൃത്യമായ റോഡ് മാപ്പ് ആവശ്യമാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. രോഹിത്തും കോലിയുമായുള്ള ചര്‍ച്ചകള്‍ അത്യാവശ്യമാണ്. എന്നാല്‍, അതൊരിക്കലും ഇരുവരുടെയും ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.

Rohit Sharma & Virat Kohli’s 2027 World Cup Dreams In Doubt? BCCI Plans ‘Honest Talks’ Amid Changing Indian ODI Core

Back to top button
error: