Breaking NewsKerala

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ; എസ്എഫ്‌ഐ യ്ക്ക് വന്‍ വിജയം, 26 തവണത്തെ തുടര്‍ച്ച ; കാസര്‍ഗോഡ് വയനാട് എക്‌സിക്യുട്ടീവുകളില്‍ യുഡിഎസ്എഫ്

കണ്ണൂര്‍: കെഎസ് യു എംഎസ്എഫ് സഖ്യവുമായി വന്‍ സംഘര്‍ഷം ഉണ്ടായ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ യ്ക്ക് വന്‍ വിജയം. അഞ്ച് ജനറല്‍ സീറ്റുകളില്‍ വിജയം നേടിയ എസ്എഫ്ഐ സര്‍വകലാശാലയില്‍ വിജയാഘോഷം തുടങ്ങി.

കണ്ണൂര്‍ എക്സിക്യൂട്ടീവിലും എസ്എഫ്ഐക്കാണ് വിജയം. എന്നാല്‍ കാസര്‍കോട് ജില്ലാ എക്സിക്യൂട്ടിവിലും വയനാട് ജില്ലാ എക്സിക്യൂട്ടീവിലും കെഎസ് യു എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫ് വിജയിച്ചു.

Signature-ad

നന്ദജ് ബാബുവാണ് ചെയര്‍പേഴ്സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു.

കാസര്‍കോടില്‍ നിന്നും വിജയിച്ച ഫിദ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്ഐയായിരുന്നു വിജയിച്ചത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 26ാം തവണയാണ് എസ്എഫ്ഐ എത്തുന്നത്.

Back to top button
error: