Breaking NewsIndiaLead News

വിസ്തീര്‍ണം 1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍; ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്‍; കര്‍ത്തവ്യഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ത്തവ്യ ഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മന്ദിരങ്ങളില്‍ ആദ്യത്തേതാണ് കര്‍ത്തവ്യ ഭവന്‍. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ കര്‍ത്തവ്യഭവനില്‍ ഏകോപ്പിക്കും.

രണ്ട് ബേസ്മെന്റുകളില്‍ ഏഴുനിലകളിലായി 1.5 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അത്യാധുനിക ഓഫീസ് സമുച്ചയമാണ് കര്‍ത്തവ്യഭവന്‍. ഇതില്‍ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, പെട്രോളിയം ആന്റ് പ്രകൃതി വാതകമന്ത്രാലയം ഉള്‍പ്പെട ആറ് മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും.

Signature-ad

ഇപ്പോള്‍, പല പ്രധാന മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്നത് 1950-നും 1970-നും ഇടയില്‍ നിര്‍മ്മിച്ച ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, ഉദ്യോഗ് ഭവന്‍, നിര്‍മ്മാണ്‍ ഭവന്‍ തുടങ്ങിയവയിലാണ്. അതില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ട കെട്ടിടങ്ങളാണെന്നും സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യം, കൂടുതല്‍ കാര്യക്ഷമത, മെച്ചപ്പെട്ട ജോലി സാഹചര്യം, ചെലവ് കുറയ്ക്കല്‍ എന്നിവയാണ് ലക്ഷ്യം.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, നഗരകാര്യമന്ത്രാലയ സെക്രട്ടറി കതികിത്തല ശ്രീനിവാസ് എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി പുതിയ കെട്ടിടം സന്ദര്‍ശിച്ചത്. കര്‍ത്തവ്യ ഭവന്റെ സവിശേഷതകള്‍ ശ്രീനിവാസ് പ്രധാനമന്ത്രിയോട് വിവരിച്ചു. ഒന്ന്, രണ്ട് സെക്രട്ടേറിയറ്റുകള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും.

Back to top button
error: