NEWS
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സ്വർണമാണ് എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.