Breaking NewsIndiaLead NewsWorld
ഇനി മുതല്‍ സ്വീകരിക്കുക ഔദ്യോഗിക ചെക്ക്ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ മാത്രം: അപേക്ഷ സമര്‍പ്പിക്കും മുന്‍പ് രേഖകള്‍ പരിശോധിക്കണം; സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഷെംഗന്‍ വീസാ അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ മുന്നറിയിപ്പ്

ദുബായ്: സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഷെംഗന്‍ വീസാ അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ മുന്നറിയിപ്പ്. അപേക്ഷ സമര്‍പ്പിക്കും മുന്‍പ് കൃത്യമായി രേഖകള്‍ പരിശോധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ദുബായിലെ വീസ അപേക്ഷാ കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഔദ്യോഗിക ചെക്ക്ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് വീസ ഔട്ട്സോഴ്സിങ് കമ്പനിയായ വിഎഫ്എസ് ഗ്ലോബല്‍ അറിയിച്ചു.
ഈ മാറ്റം അനുസരിച്ച് ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ ആദ്യത്തെ മൂന്ന് പേജുകളും അവസാനത്തെ മൂന്ന് പേജുകളും മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ പുതിയ നിയമം ഓണ്‍ലൈനില്‍ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാ അപേക്ഷകര്‍ക്കും ഈ നിശ്ചിത ചെക്ക്ലിസ്റ്റ് അനുയോജ്യമായിരിക്കില്ല എന്നതാണ് പ്രധാന വിമര്‍ശനം.






