സ്കൂളിലെത്തി വാഹന പരിശോധനയും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും!!!
കോവിഡ് മഹാമാരിയിൽ പെട്ട് 20 മാസങ്ങൾ അടഞ്ഞുകിടന്ന സ്കൂളിൽ നവംബർ ഒന്നിനു ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ കുട്ടികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് മുന്നിട്ടിറങ്ങി.
കോട്ടൺഹിൽ LP സ്കൂളിലെ വാഹനങ്ങൾക്ക് ഫിറ്റ്നസ്സ് നൽകുന്നതിനായാണു ഉദ്യോഗസ്ഥർ സ്കൂളിലെത്തിയത്. വാഹനങ്ങൾ പരിശോധനയ്ക്ക് തയ്യാറാണു എന്നു ഹെഡ്മാസ്റ്റർ അറിയിച്ചു ഒരു മണിക്കൂറിനുള്ളിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമ്മാരായ K ബൈജു, KJ ജയച്ചന്ദ്രൻ, K വിജയൻ എന്നിവർ സ്കൂളിൽ എത്തി രേഖകൾ പരിശോധിക്കുകയും തുടർന്നു വാഹന പരിശോധനയും നടത്തി. അപ്പോൾ തന്നെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും നൽകി അതിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിക്കുകയും ചെയ്തു.
PTA പ്രസിഡന്റിന്റേയും അധ്യാപകരുടേയും ബസ്സ് ജീവനക്കാരുടേയും സാന്നിധ്യത്തിൽ നടന്ന വഹന പരിശോധന എല്ലാവരിലും അൽഭുതവും കൗതുകവും ഉണർത്തി.
ഈ തിരക്കിനിടയിലും സ്കൂളിൽ വന്നു പരിശോധന നടത്തിയ സർട്ടിഫിക്കറ്റും ഫിറ്റ്നസ്സും നൽകിയ മോട്ടോർ വാഹന വകുപ്പിനു ഹെഡ്മാസ്റ്റർ കെ ബുഹാരിയും, PTAപ്രസിഡന്റ് SS അനോജും നന്ദിയും അറിയിച്ചു.
ഈ സ്കൂൾ തുറക്കലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ചാണു അവർ തിരികെ പോയത്.!!