Breaking NewsLead NewsLIFELife Style

കാവ്യയ്ക്ക് അന്നും ഇവര്‍ക്കിടയില്‍ സ്ഥാനമില്ല, ഭാവനയ്ക്ക് കുട്ടികളെക്കാള്‍ താല്‍പര്യം പട്ടികളോട്! അന്ന് നവ്യയെ കാണാനെത്തിയപ്പോള്‍ സംഭവിച്ചത്!

ലയാള സിനിമയില്‍ നിന്നും ഒരുപാട് സൗഹൃദങ്ങള്‍ സമ്പാദിച്ചയാളാണ് നവ്യ നായര്‍. അക്കൂട്ടത്തില്‍ നടിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഭാവന. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഒരു കാലത്ത് വലിയ ഹിറ്റായതും ഇന്നും ആളുകള്‍ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയുമാണ്. നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു സന്തോഷുമായുള്ള നവ്യയുടെ വിവാഹം. വൈകാതെ മകന്‍ കൂടി പിറന്നതോടെ കുറച്ച് വര്‍ഷത്തേക്ക് നവ്യ സിനിമയില്‍ നിന്നും വിട്ടുനിന്നു.

പിന്നീട് മകന്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് നൃത്തവും അഭിനയവും എല്ലാം നടി വീണ്ടും പൊടി തട്ടിയെടുത്തത്. രണ്ടാം വരവില്‍ സോഷ്യല്‍മീഡിയയിലും നവ്യ സജീവമാണ്. അതുപോലെ തന്നെ ഭാവനയും ഒരു കാലത്ത് മലയാള സിനിമയില്‍ നിന്നും അഞ്ച് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു. ശേഷം തിരികെ എത്തി എങ്കിലും മലയാളത്തിനേക്കാള്‍ കന്നഡയിലാണ് സജീവം.

Signature-ad

ഇപ്പോഴിതാ നവ്യ മുമ്പൊരിക്കല്‍ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകളും നവ്യയ്ക്ക് മലയാള സിനിമയില്‍ ഉള്ള സൗഹൃദങ്ങളുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പ്രസവശേഷം വിശ്രമത്തിലായിരുന്ന തന്നെ കാണാന്‍ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മയ്ക്കും ഒപ്പം ഭാവന എത്തിയപ്പോള്‍ നടന്ന സംഭവങ്ങളാണ് നവ്യ വിവരിച്ചത്. ഞാന്‍ പ്രസവിച്ച് കിടന്ന സമയത്ത് എന്നെ കാണാന്‍ മഞ്ജു ചേച്ചിയും സംയുക്ത ചേച്ചിയും ഭാവനയും കൂടി വന്നിരുന്നു.

കുട്ടിയെ കാണാനാണ് വന്നതെങ്കിലും വന്നപ്പോള്‍ മുതല്‍ ഞങ്ങളുടെ വീട്ടിലെ പട്ടികളുടെ കൂടെയായിരുന്നു ഭാവന. കുട്ടികളില്‍ ഒരു താല്‍പര്യവുമില്ല. രണ്ട് പട്ടികള്‍ ഞങ്ങള്‍ക്കുണ്ട്. ജിമ്മി, ജൂലി എന്നിങ്ങനെ ആയിരുന്നു പേരുകള്‍. ഇവരുടെ പുറകെ ആയിരുന്നു അവള്‍. എന്റെ പ്രസവവും മറ്റ് തിരക്കുകളും കാരണം ആ സമയത്ത് പട്ടികളെ കുളിപ്പിക്കാന്‍ പോലും നേരമില്ലാതെ ഇരിക്കുകയായിരുന്നു.

ആ കുളിക്കാത്ത അവരുടെ കൂടെ കിടന്ന് വിരകുകയായിരുന്നു ഭാവന. ശേഷം അവള്‍ കുഞ്ഞിനെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഇനി നീ ഈ മുറിക്കകത്ത് കയറേണ്ടെന്ന്. അങ്ങനെ അവള്‍ മുറിയുടെ പുറത്ത് നിന്ന് കുഞ്ഞിനെ എത്തി നോക്കി കൊള്ളാമെടി എന്നൊക്കെ നോക്കി പറഞ്ഞിട്ട് പോയി. അതായിരുന്നു എന്നെ കാണാന്‍ വന്ന ഭാവനയയുടെ അവസ്ഥ എന്നാണ് രസകരമായ അനുഭവം പങ്കിട്ട് നവ്യ നായര്‍ പറഞ്ഞത്.

ഇന്നും നവ്യയും ഭാവനയും മഞ്ജുവും സംയുക്തയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. മഞ്ജുവും സംയുക്തയും ഭാവനയുമെല്ലാമായി നവ്യയ്ക്ക് ഇത്രയേറെ അടുപ്പമുണ്ടോയെന്നത് പ്രേക്ഷകരില്‍ പലര്‍ക്കും അത്ഭുതമാണ്. ദിലീപിനൊപ്പം നിരവധി സിനിമകളില്‍ നായിക വേഷം ചെയ്തിട്ടുള്ള നടിയായതുകൊണ്ട് നവ്യയ്ക്ക് അടുപ്പം ദിലീപിന്റേയും കാവ്യയുടേയും സൗഹൃദ വലയത്തില്‍ ഉള്ളവരോടാകും എന്ന് കരുതിയിരുന്ന പ്രേക്ഷകരാണ് ഏറെയും.

ദിലീപ് നിരവധി വിവാദങ്ങളില്‍പ്പെട്ടപ്പോഴും ആരുടേയും ഭാഗം പിടിച്ച് നവ്യ സംസാരിച്ചതുമില്ല. എന്നാല്‍, കാവ്യയോടും ദിലീപിനോടും ഉള്ളതിനേക്കാള്‍ സൗഹൃദം മഞ്ജുവും സംയുക്തയും ഭാവനയുമെല്ലാമായി നവ്യയ്ക്കുണ്ടെന്ന് വേണം മനസിലാക്കാന്‍. കാവ്യ തിളങ്ങി നിന്നിരുന്ന കാലത്ത് തന്നെയാണ് നവ്യയും നായികയായി ഉയര്‍ന്ന് വന്നത്.

പക്ഷെ മഞ്ജു, സംയുക്തവര്‍മ തുടങ്ങിയവരുമായി ഒന്നും കാവ്യയ്ക്ക് ഇപ്പോള്‍ സൗഹൃദമില്ല. അഭിനയത്തില്‍ സജീവമായിരുന്നപ്പോഴും സഹപ്രവര്‍ത്തകര്‍ എന്നതിലുപരി ഒരു സൗഹൃദം കാവ്യയ്ക്ക് അന്നും ഇവര്‍ക്കിടയില്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും കമന്റുകളുണ്ട്.

ഇപ്പോഴും കാവ്യ തുടര്‍ന്ന് കൊണ്ടുപോകുന്ന സിനിമാ സൗഹൃദങ്ങള്‍ വളരെ കുറവാണ്. ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പക്ഷെ സോഷ്യല്‍മീഡിയ വഴി വിശേഷങ്ങള്‍ പങ്കിടുകയും പൊതു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ലക്ഷ്യ എന്ന സ്വന്തം ബ്രാന്റിനെ ഉയര്‍ത്തികൊണ്ട് വരാനുള്ള ശ്രമത്തിലാണിപ്പോള്‍ നടി.

Back to top button
error: