NEWS

ചികിത്സയിൽ കഴിയുന്ന രജനികാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ, ആശുപത്രിക്ക് മുമ്പിൽ പോലീസിനെ വിന്യസിച്ചു

പരമോന്നത ബഹുമതിയായ ദാദാ സാഹേബ്​ ഫാൽക്കെ പുരസ്കാരം ​ ഏറ്റുവാങ്ങിയ ശേഷം കഴിഞ്ഞ ദിവസമാണ്​ രജനി ചെന്നൈയിൽ തിരിച്ചെത്തിയത്​. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘അണ്ണാത്തെ’ ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായിക

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുമ്പില്‍ സുരക്ഷ ശക്തമാക്കി. താരത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചിരിക്കുന്നതിനിടയിലാണിത്. മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പിൽ നിയോഗിച്ചിട്ടുള്ളത്.

Signature-ad

അതേസമയം രജനി ആശുപത്രിയിലാണെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത്​ ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും പതിവ് ചെക്കപ്പിന്റെ ഭാ​ഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പി.ആർ.ഒമാർ മാധ്യമങ്ങളെ അറിയിച്ചു.

പരമോന്നത ബഹുമതിയായ ദാദാ സാഹേബ്​ ഫാൽക്കെ പുരസ്കാരം ​ ഏറ്റുവാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസമാണ്​ രജനി ചെന്നൈയിൽ തിരിച്ചെത്തിയത്​. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘അണ്ണാത്തെ’ എന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന്​ എത്തുകയാണ്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.
ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരം എന്നാണ് സൂചിപ്പിക്കുന്നത്. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം രജനിയെപരിശോധിച്ചുവെന്നും ഏതാനും ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദന്‍ സെല്‍വരാജ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു..

Back to top button
error: