Breaking NewsLead NewsSocial MediaTRENDING

ക്യാമറയ്ക്കു മുന്നില്‍ ബ്രദറും സിസ്റ്ററുമൊന്നുമില്ല! സഹോദരന്‍ ജീവിതത്തില്‍, ‘ലിപ് ലോക്’ സീന്‍ വന്നാല്‍ ചെയ്യും; പ്രതീഷ്- രേണു ജോഡിയെക്കുറിച്ച് ഭാര്യ പറഞ്ഞത്…

രേണു സുധിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ തുടരുകയാണ്. ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു അഭിനയ രംഗത്തേക്ക് വന്നത്. ആല്‍ബം സോങ്‌സും ഷോര്‍ട്ട് ഫിലിമുകളുമെല്ലാമായി രേണു തിരക്കുകളിലാണ്. രേണുവിനൊപ്പം നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റാണ് പ്രതീഷ്. ഒരുമിച്ചുള്ള വര്‍ക്കുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചും ചായ് ടോക്‌സ് വിത്ത് വൈബര്‍ഗുഡില്‍ രേണുവും പ്രതീഷും സംസാരിക്കുന്നുണ്ട്.

ഞാനും ചേച്ചിയും ആദ്യമായി അഭിനയിച്ച കരിമിഴികണ്ണാലെ എന്ന ആല്‍ബം ഒരു മില്യണിന്റെ മുകളില്‍ വ്യൂസ് പോയി. അതിന് ശേഷം ഒരുപാട് ഡയരക്ടേര്‍സ് ഞങ്ങളെ വിളിച്ചു. ഞാന്‍ ചെയ്ത 10-12 വര്‍ക്കുകളില്‍ ചേച്ചിയുമായാണ് കോംബോ വന്നിരിക്കുന്നത്. തുടരെ വര്‍ക്ക് വരുന്ന സമയത്ത് എനിക്കൊരിക്കലും മാറി നില്‍ക്കാന്‍ പറ്റില്ലെന്ന് പ്രതീഷ് പറഞ്ഞു. രേണുവിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും പ്രതീഷ് പറയുന്നു.

Signature-ad

ഓരോരുത്തരുടെ ഇഷ്ടമാണ് അവരെങ്ങനെ നടക്കണം, ഡ്രസ് ചെയ്യണം, ജീവിക്കണം എന്ന്. അതില്‍ രണ്ടാമതൊരാള്‍ വന്ന് അഭിപ്രായം പറയേണ്ട കാര്യമില്ല. വൃത്തികെട്ട രീതിയില്‍ പറയുമ്പോഴാണ് പ്രതികരിക്കുന്നത്. രേണു സുധിയും പ്രതീഷും റിലേഷന്‍ഷിപ്പിലാണ് നിന്നെ ചതിക്കും എന്ന് എന്റെ ഭാര്യയോട് പറയുന്നവരുണ്ടെന്നും പ്രതീഷ് പറയുന്നു.

ഇതേക്കുറിച്ച് രേണുവും സംസാരിച്ചു. ഞാന്‍ പ്രതീഷിന്റെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. നീ എങ്ങനെയാണ് ഇത് കാണുന്നതെന്ന് ചോദിച്ചു. ചേച്ചീ, എനിക്കെന്റെ ഭര്‍ത്താവിനെ അറിയാം. അത്‌പോലെ പ്രതീഷേട്ടന്‍ പറഞ്ഞ് എനിക്ക് രേണു ചേച്ചിയെ അറിയാം. ഇപ്പോള്‍ നേരിട്ടുമറിയാം. പിന്നെ ഞാനെന്തിനാണ് തല പുകഞ്ഞ് ആലോചിക്കുന്നതെന്നാണ് അവള്‍ മറുപടി നല്‍കിയതെന്ന് രേണു പറയുന്നു. സഹോദരങ്ങളെ പോലെയാണ് താനും പ്രതീഷുമെന്നാണ് രേണു പറയുന്നത്.

എന്നാല്‍ ലിപ് ലോക് സീന്‍ വന്നാല്‍ ചെയ്യാന്‍ മടിയില്ലെന്നും രേണു പറയുന്നുണ്ട്. ജീവിതത്തിലാണല്ലോ ബ്രദറും സിസ്റ്ററും. അഭിനയിക്കേണ്ട അവസ്ഥ വന്നാല്‍ ചെയ്യുമെന്നാണ് രേണു മറുപടി നല്‍കിയത്. ആദ്യത്തെ ആല്‍ബത്തിലൂടെ മികച്ച താര ജോഡിക്കുള്ള അവാര്‍ഡ് എല്ലാവര്‍ക്കും കിട്ടുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കിട്ടിയെന്ന് രേണു പറയുന്നു.

Back to top button
error: