
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താന്‍ യുദ്ധ സമയത്ത് നടത്തിയ ആരോപണം ട്രംപീ വീണ്ടും ആവര്‍ത്തിക്കുന്നതു പാര്‍ലമെന്റ് സമ്മേളിക്കുന്ന സമയത്താണെന്നതും ശ്രദ്ധേയമാണ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ ട്രംപ് ആവര്‍ത്തിച്ചെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ഇക്കുറിയും ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
പാകിസ്താന്റെ ആരോപണം ട്രംപ് മുമ്പും ആവര്‍ത്തിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ആദ്യമായി ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു. യുദ്ധം തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരം നിര്‍ത്തിവയ്ക്കുമെന്നും പറഞ്ഞിരുന്നു.
ട്രംപിന്റെ വാദം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലാണ്. കഴിഞ്ഞ ദിവസം മുഴുവന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി ലിഭിച്ചിരുന്നില്ല. ജഗ്ദീപ് ധന്‍കറിന്റെ രാജിയോടെ വിഷയം താത്കാലികമായി മുങ്ങിപ്പോയെങ്കിലും പുതിയ വെൡപ്പെടുത്തല്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നാണു വിലയിരുത്തല്‍.
ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങളാണ് യുദ്ധത്തിനായി ഉപയോഗിച്ചത്. ഫ്രഞ്ച് മാസികയായ ചലഞ്ചസിനു നല്‍കിയ അഭിമുഖത്തില്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ എറിക് ട്രാപ്പിയര്‍ നിഷേധിച്ചിരുന്നു.
യുദ്ധ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍. പാകിസ്താന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ രംഗത്തു വിജയമെന്നത് ഏതെങ്കിലും വിമാനങ്ങള്‍ വീഴ്ത്തുന്നതു മാത്രമല്ല. അത് നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നുള്ളതാണ്. ആ അര്‍ഥത്തില്‍ പാകിസ്താന്റെ വാദം ശരിയല്ല. റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന ഔദേ്യാഗിക വിവരം ഇന്ത്യ കൈമാറിയിട്ടില്ല. ഞങ്ങളുടെ അറിവില്‍ അത്തരമൊന്നു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ജെ-10 സി വിമാനവും അതിലുപയോഗിക്കുന്ന പി.എല്‍. 15 ഇ ലോങ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും ഉപയോഗിച്ചു മൂന്നു റഫാല്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നായിരുന്നു ആരോപണം. മൊത്തം ആറു വിമാനങ്ങള്‍ വീഴ്ത്തിയെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതില്‍ ഒരു എസ്.യു 30 എംകെഐ, മിഗ് 29, മിറാഷ് 2000 എന്നിവയും ഉള്‍പ്പെടുമെന്നും ഇവര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും മൊത്തത്തില്‍ 125 വിമാനങ്ങളാണ് യുദ്ധത്തിന് ഉപയോഗിച്ചത്. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ മികച്ചതാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍, എയര്‍-ടു-എയര്‍ മിസൈല്‍ വിക്ഷേപണം, ഗ്രൗണ്ട് സ്‌ട്രൈക്ക്, ആണവായുധം വഹിക്കാനുള്ള ശേഷി, വിമാനങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള ശേഷി എന്നിവ ഒറ്റ യുദ്ധവിമാനത്തില്‍ ഏകോപിപ്പിക്കുന്നത് റഫാല്‍ മാത്രമാണെന്നും ട്രാപ്പിയര്‍ പറഞ്ഞു. നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ എഫ് 22 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ മേല്‍ക്കൈ നേടും. എന്നാല്‍, എഫ് 35 നെ അപേക്ഷിച്ച് റഫാല്‍ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഠ ഇന്ത്യക്കെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍
നേരത്തേ, റഷ്യയുമായി വ്യാപാരം ചെയ്യുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യക്കെതിരേ രൂക്ഷമായ ഭാഷയില്‍ രംഗത്തു വന്നിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കു നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തികരംഗം ട്രംപ് തകര്‍ക്കുമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കു പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു ഇവരുടെ പ്രസ്താവന.
ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ യുക്രൈനുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്നു രാജ്യങ്ങളുടെയും സമ്പദ്‌രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണു നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്‌സെ പറഞ്ഞു.
കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും ചൈനയ്ക്കും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ചെറിയ ഇടപാടുകളായിട്ടും ബ്രസീലിനും മോസ്‌കോ ഇളവുകള്‍ നല്‍കുന്നുണ്ട്.
റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ വൈറ്റ്ഹൗസ് ഔദേ്യാഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ട്രംപിന്റെ അടുത്ത വിദേശനയത്തിന്റെ പ്രതിഫലനം ഏതുരീതിയിലാകുമെന്നതിനു സൂചന നല്‍കുന്നതാണ് ലിന്‍ഡ്‌സെയുടെ വാക്കുകളെന്നാണു വിലയിരുത്തുന്നത്. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദ്‌രംഗമെന്ന നിലയില്‍ അമേരിക്കന്‍ നിയന്ത്രണങ്ങള്‍ ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയുണ്ട്.
US President Donald Trump has once again claimed that he helped stop a possible nuclear war between India and Pakistan. Speaking at an event, Trump said that both countries “shot down five planes in last attack”. He added that the situation was tense and could have led to a nuclear conflict. Trump said he spoke to leaders of both countries and warned them that the US would stop trade if the fighting continued. He believes his intervention helped prevent further escalation between the two nuclear-armed neighbours.






