Social MediaTRENDING

ഞങ്ങള്‍ വേര്‍പിരിയാന്‍ കാരണം രേണു, ഇവള്‍ ലോക ഫ്രോഡ്; മുന്‍ ഭര്‍ത്താവ് എന്നതിലുപരി ഗുരുനാഥന്‍ എന്ന് പറയാനാണ് എനിക്കിഷ്ടം; വെളിപ്പെടുത്തലുമായി സുധിയുടെ മുന്‍ ഭാര്യ

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുന്‍ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്ത്. താനും സുധിയും നന്നായിട്ടു ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ വന്നു തങ്ങളുടെ കുടുംബം തകര്‍ത്തവളാണ് രേണു എന്ന് വീണ പറയുന്നു. രേണുവിന്റെ അച്ഛനായ തങ്കച്ചന്‍ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും സുധി മരിക്കുന്നതിന് മുന്‍പ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞെന്നും, അതിനെല്ലാം ഭര്‍ത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു.

”ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരുമെന്ന് എനിക്കറിയാം തമാശ പറയാനായി വന്നതല്ല. എന്റെ പേര് വീണ എസ് പിള്ള. ഇതുവരെ എന്റെ മുഖം കാണിക്കാത്തത് എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്. കൊല്ലം സുധിയും ഞാനും തമ്മില്‍ എന്താണ് പ്രശ്‌നം എന്നും പലരും ചോദിക്കുന്നുണ്ട്. ഞാന്‍ കൊല്ലം സുധിയുടെ മുന്‍ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ എന്റെ കുടുംബവുമായി മുന്നോട്ട് പോവുകയാണ്. പക്ഷേ രേണുസുധി എന്നെപ്പറ്റി വളരെ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് മുന്‍പൊരു വോയ്സ് മാത്രം ആയി വന്നത്. സുധിയുടെ മകനും അമ്മയും ചേട്ടനും ചേട്ടത്തിയും മക്കളും ഒക്കെ ഉണ്ടല്ലോ, ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് അവര്‍ക്ക് വിഷമം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാന്‍ ഇതുവരെ മിണ്ടാതിരുന്നത്.

Signature-ad

പക്ഷേ ഈ രേണു സുധി എന്ന വിവരം കെട്ടവള്‍ എന്നെ നാറ്റിച്ചു, എന്റെ പേരും വെളിയില്‍ വന്നിട്ടുണ്ട്. ഇനി ഞാന്‍ ആയി ഒന്നും പറയാതിരുന്നിട്ടു കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോള്‍ എന്റെ ഐഡിയില്‍ ലൈവ് വരുന്നത്. എന്റെ മുഖം വിരൂപമായതുകൊണ്ടല്ല ഇതുപോലെ വന്നു പറയാത്തത്. കുറച്ചു മാന്യത ഉള്ളതുകൊണ്ടാണ്. ഞാന്‍ രേണുവിന് ഒരു ചീത്തപ്പേര് ഉണ്ടാക്കണം എന്ന് കരുതിയിട്ടില്ല. പക്ഷേ പുള്ളിക്കാരി പറഞ്ഞുപറഞ്ഞ് അതിരു കടന്നപ്പോള്‍ എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല.

ഈ രേണു സുധി എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. സുധി മരിക്കുന്നതിന് ഒരുവര്‍ഷം മുന്നേ സുധിയുടെ ഒരു കാര്യം സംസാരിക്കാന്‍ ഞാന്‍ രേണുവിനെ ഫെയ്‌സ്ബുക്കില്‍ ബന്ധപ്പെട്ടു സംസാരിച്ചിട്ടുണ്ട്. സുധിയോട് അതൊന്നു പറയണം എന്ന് പറഞ്ഞു. അന്ന് വളരെ മാന്യമായിട്ടാണ് അവള്‍ എന്നോട് സംസാരിച്ചത്. പക്ഷേ അവള്‍ രണ്ടുദിവസം മുന്‍പ് ഒരു ഇന്റവ്യൂവില്‍ പറഞ്ഞത് കണ്ടു, ഞാന്‍ അവള്‍ക്ക് മെസ്സെഞ്ചറില്‍ കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നു, എന്നെക്കുറിച്ച് അവള്‍ക്ക് ഒന്നുമേ അറിയില്ല എന്ന്. അത് പച്ചക്കള്ളമാണ്, അവള്‍ക്ക് എന്നെ നന്നായി അറിയാം. അവള്‍ കള്ളംപറയാന്‍ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്. ഇവള്‍ പറയുന്ന കാര്യമൊന്നും ദയവു ചെയ്ത് ആരും വിശ്വസിക്കരുത്.

അവള്‍ക്ക് ആരോടും കടപ്പാടില്ല. ഞാന്‍ അവളെ കണ്ടു സംസാരിച്ചിട്ടില്ല, പക്ഷേ ഫോണ്‍ ചെയ്തു സംസാരിച്ചിട്ടുണ്ട്. ആദ്യം മെസ്സേജ് അയച്ചു പിന്നീട് വിളിച്ചു സംസാരിച്ചു. പിന്നീട് രേണു എന്നോട് പറഞ്ഞ ഒരു കാര്യം കിച്ചു എന്നെ ആലപ്പുഴ ഒരു കല്യാണത്തിന് കണ്ടിരുന്നു, നിങ്ങള്‍ കുടുംബമായി എല്ലാവരും ഉള്ളതുകൊണ്ടാണ് വന്നു സംസാരിക്കാത്തത് എന്ന്. ഞാന്‍ ചോദിച്ചു അവന്‍ കാറ്ററിങ്ങിനു പോകുന്നുണ്ടോ? പോക്കറ്റ് മണിക്ക് വേണ്ടി പോകുന്നതാണ് എന്ന് അവള്‍ പറഞ്ഞു. പിന്നെ അവള്‍ പറഞ്ഞു ഞങ്ങളുടെ ജീവിതം കിച്ചു കാരണം നശിക്കുകയാണ് , സുധിക്ക് കിച്ചുവിനോട് ആണ് സ്‌നേഹം, എന്നെ മൈന്‍ഡ് ചെയ്യാറില്ല, സുധി ഫ്രീ ആകുമ്പോള്‍ എല്ലാം കിച്ചുവിന്റെ പിന്നാലെ ആണ് എന്നെല്ലാം പറഞ്ഞ് കിച്ചുവിനെപ്പറ്റി വളരെ മോശമായി സംസാരിച്ചു. ഇതൊന്നും ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

രേണുവിന്റെ അച്ഛന്‍ തൂങ്ങിച്ചാകാന്‍ പോകുന്നു എന്നുപറഞ്ഞ് ഇന്നലെ ഒരാള്‍ വിഡിയോ ഇട്ടിട്ടുണ്ടായിരുന്നു, അതിനു കാരണം എന്താണെന്ന് എനിക്കറിയാം. അത് എന്റെ ഫോണില്‍ ഉണ്ട്. പക്ഷേ അതൊന്നും ഞാന്‍ പുറത്തുവിടുന്നില്ല. ഇനിയിപ്പോ എന്നെപ്പറ്റി വളരെ മോശമായി ഇവര്‍ പറയാന്‍ സാധ്യതയുണ്ട്. പക്ഷേ എനിക്ക് പേടിയില്ല, എനിക്ക് എന്നെ അറിയാവുന്നവരോടു മാത്രം ബോധിപ്പിച്ചാല്‍ മതി.

ഞാന്‍ സുധിയുമായി ഒരുമിച്ചു ജീവിക്കുന്ന സമയത്താണ് ഈ രേണു സുധിക്കു മെസ്സേജ് അയക്കുകയും അതു ഞാന്‍ കാണാനിടയാവുകയും ചെയ്തത്. ഡിസംബര്‍ 15നാണ് ഞാന്‍ ഇവരുടെ മെസ്സേജ് ആദ്യമായി പിടിക്കുന്നത്. അതിന്റെ അടുത്ത വര്‍ഷം ഞങ്ങള്‍ വേര്‍പിരിഞ്ഞു. അന്നേ സുധി എന്റെ മനസ്സില്‍ നിന്നും ജീവിതത്തില്‍ നിന്ന് മരിച്ച ആളാണ്. ഞാന്‍ അവള്‍ക്ക് കുണുകുണാ മെസ്സേജ് അയയ്ക്കുന്നു എന്ന് അവള്‍ പറഞ്ഞു. പക്ഷേ നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം നന്നായി പോയിക്കൊണ്ടിരുന്ന ഒരു കുടുംബം അടിച്ചു തകര്‍ത്ത ഒരാള്‍ക്ക് നമ്മള്‍ വീണ്ടും വീണ്ടും മെസ്സേജ് അയച്ചുകൊണ്ടിരിക്കുമോ.

അവിടെ നിന്ന് പോയതുകൊണ്ട് എനിക്ക് ഒരു നഷ്ടവും ഉണ്ടായില്ല, കാരണം ഞാനിപ്പോള്‍ നന്നായി ജീവിക്കുന്നു. അന്നെന്റെ കരിയര്‍ വരെ മോശമായി അതെല്ലാം ഇപ്പോള്‍ ഞാന്‍ തിരിച്ചു പിടിച്ചു. അതിലൊന്നും എനിക്ക് സങ്കടമില്ല. കോടതിയില്‍ വച്ച് പിരിഞ്ഞപ്പോള്‍ തന്നെ സുധി എനിക്ക് മരിച്ചുകഴിഞ്ഞു. ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ ഇതിനെപ്പറ്റി ആരോടും സംസാരിക്കില്ല എന്നൊരു ധാരണ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു. അത് ഞങ്ങള്‍ രണ്ടും പാലിച്ചിട്ടുണ്ട്. ഞാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. അവള്‍ പറഞ്ഞ ഒരു കാര്യമുണ്ട് ഈ പറയുന്ന സ്ത്രീക്ക് സുധിയില്‍ മക്കളൊന്നും ഇല്ലല്ലോ എന്ന്, ഒരാള്‍ ഒരാളെ വിവാഹം കഴിക്കുന്നത് മക്കള്‍ ഉണ്ടാകാന്‍ മാത്രം ആണോ. വിവരം കെട്ട കാര്യം മാത്രമാണ് അവള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്റെ സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തതുകൊണ്ടാണ് ഞാന്‍ പൊലീസില്‍ പരാതി പറഞ്ഞത്.

മരിച്ച ഒരാളെപ്പറ്റി കുറ്റം പറയാന്‍ എനിക്ക് താല്പര്യമില്ല. കുറെ ആളുകള്‍ പറയുകയുണ്ടായി കിച്ചുവിന് ഞാന്‍ ഭക്ഷണം കൊടുത്തിട്ടില്ല എന്നൊക്കെ. കിച്ചു എന്ന മകന്‍ എന്റെ കൂടെ അല്ല നിന്നത്, അവന്റെ അച്ഛന്റെ വീട്ടിലാണ് നിന്നത്. എനിക്ക് അവനെ നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. അവനെ ഇടയ്ക്ക് കാണാറും സംസാരിക്കാറുമുണ്ടായിരുന്നു. ഇപ്പോള്‍ ഒരുപാട് വര്‍ഷങ്ങളായി അവനെ കണ്ടിട്ട്. ഞാനും സുധിയും നല്ല തിരക്കുള്ള ആര്‍ടിസ്റ്റുകള്‍ ആയിരുന്നു. അതുകൊണ്ടു എനിക്ക് അവനെ ശ്രദ്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല.

കാവനാട് പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്. നന്നായിട്ട് പോയിക്കൊണ്ടിരുന്നു ഒരു കുടുംബത്തെ അടിച്ചു തകര്‍ത്തവള്‍ക്ക് നമ്മള്‍ പിന്നെയും പിന്നെയും കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുമോ? ഈ രേണുവിന്റെ അച്ഛന്‍ തങ്കച്ചന്‍ സുധിയെ കുറെ കഷ്ടപ്പെടുത്തിയിട്ടുണ്ട് അതൊക്കെ എനിക്ക് അറിയാം. സുധി ചേട്ടന്‍ മരിക്കുന്നതിന് മുന്‍പ് ഞാന്‍ സുധിച്ചേട്ടനെ കണ്ടിരുന്നു. മെയ് 20ാം തീയതിയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അന്നു എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞു, അതൊന്നും ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. അത് തെളിയിക്കാന്‍ ഇപ്പോള്‍ സുധി ജീവിച്ചിരിപ്പില്ല.

പക്ഷേ എന്റെ ഭര്‍ത്താവിന് അറിയാം, അദ്ദേഹം സുധിച്ചേട്ടനെ കണ്ടിരുന്നു. അന്ന് കുറെ ഞങ്ങള്‍ സംസാരിച്ചു, അത് എന്നോടൊപ്പം ഉള്ള ആളുകള്‍ക്ക് അറിയാം. അവസാനമായി അന്ന് കാണാന്‍ കഴിഞ്ഞു. പിന്നെ ഞാന്‍ അറിയുന്നത് സുധി മരിച്ചു എന്നതാണ്. പുള്ളിയെപ്പറ്റി ഒരുപാട് പേര് ഇപ്പോള്‍ പറയുമ്പോള്‍ എനിക്ക് വിഷമം ഉണ്ട്. ഞാന്‍ ഇതുവരെ അദ്ദേഹത്തിന് മോശം ആകുന്ന ഒരുകാര്യവും ചെയ്തിട്ടില്ല. മരിച്ചിട്ടും സമാധാനം കിട്ടാത്ത വ്യക്തിയാണ് സുധി ചേട്ടന്‍. അദ്ദേഹത്തിന്റെ ആത്മാവിന് സ്വസ്ഥത കിട്ടട്ടെ. എന്നെ ഫീല്‍ഡിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ആളാണ് അദ്ദേഹം എന്റെ ഗുരുനാഥനാണ്. എന്റെ മുന്‍ ഭര്‍ത്താവ് എന്നതിലുപരി എന്റെ ഗുരുനാഥന്‍ എന്ന് പറയാനാണ് എനിക്കിഷ്ടം. സുധി ചേട്ടന് ഒരിക്കലും കൊല്ലം വിട്ടുപോകാന്‍ ആഗ്രഹമില്ലാത്ത ആളാണ്. പക്ഷേ അദ്ദേഹം എങ്ങനെ കോട്ടയത്ത് പോയി എന്ന് അറിയില്ല.

സുധി മരിച്ചിട്ട് ഞാന്‍ ആ വീട്ടില്‍ കയറിയില്ല എന്ന് പറയുന്നുണ്ട്. പക്ഷേ അങ്ങനെ അല്ല, അദ്ദേഹം മരിച്ചപ്പോള്‍ ഞാന്‍ പോയി, അദ്ദേഹത്തിന്റെ ബോഡി എടുത്തപ്പോള്‍ തിരിച്ചു പോയി. ഒരിക്കലും അദ്ദേഹം ജീവിച്ചിരുന്നപ്പോഴോ മരിച്ചപ്പോഴോ അദ്ദേഹത്തിന്റെ പേരില്‍ സെലിബ്രിറ്റി ആകാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ പുള്ളിയെ വിറ്റു ജീവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ഒരു ആര്‍ടിസ്റ്റാണ്. ആ രീതിയില്‍ കഷ്ടപ്പെട്ട് ജീവിച്ചു വന്ന ആളാണ്. നാടകങ്ങളും നൃത്തപരിപാടികളും ചെയ്തു ജീവിക്കുന്ന പാവപ്പെട്ട ഒരു കലാകാരിയാണ് ഞാന്‍. സുധി എന്ന വ്യക്തിയും ഞാനുമായുള്ള ബന്ധം വിട്ടപ്പോള്‍ തന്നെ എനിക്ക് അദ്ദേഹം മരിച്ചുകഴിഞ്ഞു, പിന്നീട് പുള്ളിയുടെ ഒരു കാര്യവും ഞാന്‍ അന്വേഷിച്ചിട്ടില്ല. സുധിയും ഞാനും അങ്ങോട്ടും ഇങ്ങോട്ടും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഞാന്‍ അത്യാവശ്യം കുഴപ്പമില്ലാതെ മാന്യമായി ജീവിക്കുന്ന ഒരാളാണ്. ഇതും കൂടി എനിക്ക് എടുത്തു തലയില്‍ വയ്‌ക്കേണ്ട കാര്യമില്ല.” വീണ പറയുന്നു.

 

 

Back to top button
error: