Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ബ്രഹ്‌മോസ് ഒക്കെ ഇനിയെന്ത്! ശബ്ദത്തിന്റെ എട്ടിരട്ടി വേഗം, 1500 കിലോമീറ്റര്‍ പരിധി; ഇസ്രയേലിന്റെ അയണ്‍ഡോമിനെ വരെ കബളിപ്പിക്കും: ആധുനിക സ്‌ക്രാംജെറ്റ് എന്‍ജിനുമായി ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍; കര, വായു, വെള്ളം എന്നിവയില്‍നിന്ന് അനായാസം വിക്ഷേപിക്കാം; ‘പ്രോജക്ട് വിഷ്ണു’വില്‍ ആദ്യ കുഞ്ഞ് പിറന്നു

1500 കിലോമീറ്റര്‍വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ എത്താനും കഴിയും. നിലവിലെ ബ്രഹ്‌മോസ് മിസൈലിന്റെ മൂന്നിരട്ടി വേഗവും മൂന്നിരട്ടി ദൂരപരിധിയുമാണിത്. 290 കിലോമീറ്റര്‍ പരിധിയിലാണ് ആദ്യം ബ്രഹ്‌മോസ് പുറത്തിറക്കിയത്. നിലവില്‍ 450 കിലോമീറ്റര്‍വരെ സഞ്ചരിക്കും. വേഗത, റഡാറിന്റെ കണ്ണുവെട്ടിക്കല്‍ (സ്‌റ്റെല്‍ത്ത്), ദീര്‍ഘദൂര കൃത്യത എന്നിവ സംയോജിപ്പിച്ച് 'ഇടി-എല്‍ഡിഎച്ച്‌സിഎം' മറ്റൊരു കാറ്റഗറിയിലേക്കു പ്രവേശിക്കുന്നു.

ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. പാകിസ്താന്റെയും തുര്‍ക്കിയുടെയും ഉറക്കം കളയുന്ന, ശബ്ദത്തിന്റെ എട്ടിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന നൂതന മിസൈല്‍ സംവിധാനമായ എക്‌സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ (ഇടി-എല്‍ഡിഎച്ച്‌സിഎം ) ആണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ബ്രഹ്‌മോസ്, അഗ്‌നി-5, ആകാശ് തുടങ്ങിയ നിലവിലുള്ള മിസൈല്‍ സംവിധാനങ്ങളെ പൂര്‍ണമായി മറികടക്കുന്നതും ഇവയെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നതുമാണ് പുതിയ കണ്ടു പിടിത്തം.

‘പ്രോജക്ട് വിഷ്ണു’ എന്നു പേരിട്ട രഹസ്യ പദ്ധതിയിലൂടെയാണു ‘മാക്ക് 8’ അഥവാ ശബ്ദത്തിന്റെ എട്ടു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ എന്‍ജിന്‍ കണ്ടെത്തിയത്. 1500 കിലോമീറ്റര്‍വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ എത്താനും കഴിയും. നിലവിലെ ബ്രഹ്‌മോസ് മിസൈലിന്റെ മൂന്നിരട്ടി വേഗവും മൂന്നിരട്ടി ദൂരപരിധിയുമാണിത്. 290 കിലോമീറ്റര്‍ പരിധിയിലാണ് ആദ്യം ബ്രഹ്‌മോസ് പുറത്തിറക്കിയത്. നിലവില്‍ 450 കിലോമീറ്റര്‍വരെ സഞ്ചരിക്കും. വേഗത, റഡാറിന്റെ കണ്ണുവെട്ടിക്കല്‍ (സ്‌റ്റെല്‍ത്ത്), ദീര്‍ഘദൂര കൃത്യത എന്നിവ സംയോജിപ്പിച്ച് ‘ഇടി-എല്‍ഡിഎച്ച്‌സിഎം’ മറ്റൊരു കാറ്റഗറിയിലേക്കു പ്രവേശിക്കുന്നു.

Signature-ad

ALSO READ    ഒരേയൊരു ഉസ്താദ്! മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് കാന്തപുരത്തിന്റെ വിജയം; വധശിക്ഷ മുന്‍കൂട്ടി അറിയിക്കാതിരിക്കുക എന്ന പതിവും ഹൂത്തികള്‍ തെറ്റിച്ചു; ഉപദേശിച്ചത് ഇസ്ലാമിക നിമയത്തിന്റെ സാധ്യതകള്‍; നിമിഷപ്രിയ ടോമി തോമസിന്റെ മോചനത്തിന് പ്രതീക്ഷകള്‍ തെളിയുന്നു; ഇത് റിയല്‍ കേരള സ്‌റ്റോറി

പരമ്പരാഗത എന്‍ജിനുകളില്‍നിന്നു വ്യത്യസ്തമായി അന്തരീക്ഷ ഓക്‌സിജന്‍ ഉപയോഗിക്കുന്നതും പരമ്പരാഗത എഞ്ചിനുകള്‍ പോലെ കറങ്ങുന്ന കംപ്രസറുകളെ ആശ്രയിക്കാത്തതുമായ ഒരു പ്രൊപ്പല്‍ഷന്‍ സിസ്റ്റമായ സ്‌ക്രാംജെറ്റ് എഞ്ചിന്‍ ആണ് ഉപയോഗിക്കുന്നത്. ഇത് മിസൈലിനെ കൂടുതല്‍ നേരം ഹൈപ്പര്‍സോണിക് വേഗത നിലനിര്‍ത്താന്‍ അനുവദിക്കുന്നു. 1,000 മുതല്‍ 2,000 കിലോഗ്രാം വരെ ഭാരമുള്ള പരമ്പരാഗതമോ അല്ലെങ്കില്‍ ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ വഹിക്കാനും താഴ്ന്ന ഉയരത്തില്‍ പറക്കാനും കഴിയും. മിസൈല്‍ മുന്‍കൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും ബുദ്ധിമുട്ടാണ്.

ഇടി-എല്‍ഡിഎച്ച്‌സിഎം വിമാനമുപയോഗിച്ച് എളുപ്പത്തില്‍ കൊണ്ടുപോകാം. നിലവിലുള്ള ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളെക്കാള്‍ മികച്ചതുമാണ്. 2,000 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില അതിജീവിക്കാനും കഴിയും. രൂപകല്‍പനയിലെ സവിശേഷതയാണിതിന്റെ ഹൈപ്പര്‍സോണിക്ക് ഗുണങ്ങള്‍ക്കു കാരണം. കര, വായു, വെള്ളം എന്നിവയില്‍നിന്ന് ഒരുപോലെ തൊടുക്കാം. കമാന്‍ഡ് സെന്ററുകള്‍, റഡാര്‍ സിസ്റ്റങ്ങള്‍, നാവിക കപ്പലുകള്‍, ഭൂഗര്‍ഭ ബങ്കറുകള്‍ എന്നിവയും മിസൈല്‍ ലക്ഷ്യമിടും.

റഷ്യയുടെ ആധുനിക എസ് 500, ഇസ്രായേലിന്റെ അയണ്‍ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങളെയും മറികടക്കുമെന്നു വിദഗ്ധര്‍ പറഞ്ഞു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍, ചൈനയുമായും പാകിസ്താനുമായും ഉള്ള ബന്ധം വഷളായ സാഹചര്യം എന്നിവ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ കണ്ടെത്തലിനു പ്രാധാന്യമുണ്ട്. ഇടി-എല്‍ഡിഎച്ച്‌സിഎം പരീക്ഷണം ഇന്ത്യയെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്കൊപ്പം തദ്ദേശീയ ഹൈപ്പര്‍സോണിക് മിസൈല്‍ ശേഷിയുള്ള മുന്‍നിര രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തും.

എന്താണ് പ്രോജക്റ്റ് വിഷ്ണു?

ഡിആര്‍ഡിഒയുടെ ഏറ്റവും നൂതനമായ ഹൈപ്പര്‍സോണിക് ആയുധ പദ്ധതിയാണ് പ്രോജക്റ്റ് വിഷ്ണു. ആക്രമണ മിസൈലുകളും ആകാശത്ത് വരുന്ന ഭീഷണികളെ ഇല്ലാതാക്കാന്‍ കഴിവുള്ള ഇന്റര്‍സെപ്റ്ററുകളും ഉള്‍പ്പെടെ 12 വ്യത്യസ്ത ഹൈപ്പര്‍സോണിക് സംവിധാനങ്ങളുടെ വികസനം ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിക്കു കീഴിലുള്ള ആദ്യത്തെ വിജയകരമായ സ്‌ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷണം 2024 നവംബറില്‍ നടത്തിയിരുന്നു. എഞ്ചിന്‍ 1,000 സെക്കന്‍ഡാണു പ്രവര്‍ത്തിപ്പിച്ചത്. പദ്ധതിയില്‍നിന്നു പുറത്തുവരുന്ന ആദ്യ പ്രധാന മിസൈലാണ് ഇടി-എല്‍ഡിഎച്ച്‌സിഎം.

എംഎസ്എംഇകളില്‍ നിന്നും സ്വകാര്യ പ്രതിരോധ കരാറുകാരില്‍ നിന്നുമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണു മിസൈലിന്റെ വികസനം പൂര്‍ത്തിയാക്കിയത്. പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തില്‍ ഗണ്യമായ മുന്‍തൂക്കം ഇന്ത്യക്കു നല്‍കും. തൊഴിലവസരങ്ങളും വര്‍ധിപ്പിക്കും.

ദക്ഷിണേഷ്യന്‍ സൈനിക ശക്തികള്‍ക്കിടയിലെ നിര്‍ണായക നേട്ടമായിട്ടാണു ഇടി-എല്‍ഡിഎച്ച്‌സിഎമ്മിനെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.ഇന്തോ-പസഫിക്കില്‍ ചൈനയുമായുള്ള തന്ത്രപരമായ സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്താനും പാകിസ്ഥാനെതിരായ പ്രതിരോധം വര്‍ധിപ്പിക്കാനും ഇതിന് കഴിയും. പ്രത്യേകിച്ചും അതിന്റെ വേഗതയും പ്രതിരോധം അതിജീവിക്കാനുള്ള കഴിവും കണക്കിലെടുക്കുമ്പോള്‍.

faster-than-brahmos-deadlier-than-agni-how-india-s-new-hypersonic-missile-changes-the-game

Back to top button
error: