Breaking NewsCrimeLead NewsNEWS

പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ശല്യം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ പോക്സോ കേസ്; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എം

എറണാകുളം: കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയന്‍കീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെവി തോമസ് പോക്സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോണ്‍ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചു. പെണ്‍കുട്ടി കോതമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

EXCLUSIVE    എയര്‍ ഇന്ത്യ അപകടം: ദുരൂഹത വര്‍ധിപ്പിച്ച് കോക്ക്പിറ്റ് ഓഡിയോ; ആദ്യം ഓഫ് ആയത് ഇടത്തെ ഒന്നാം നമ്പര്‍ എന്‍ജിന്‍; ‘താനല്ല ചെയ്തത്’ എന്നു പ്രധാന പൈലറ്റ്; ടേക്ക് ഓഫ് ചെയ്ത നാലു സെക്കന്‍ഡില്‍ ഇന്ധന സ്വിച്ച് ഓഫായി; റാം എയര്‍ ടര്‍ബൈന്‍ പുറത്തു വന്നതിലും ദുരൂഹത; കോക്ക്പിറ്റില്‍ നടന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

Signature-ad

മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും എട്ടാം വാര്‍ഡ് കൗണ്‍സിലറുമാണ്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് കൗണ്‍സിലറായി തുടരുന്നത്. മുന്‍പ് ബന്ധുവായ യുവതിയെ പിഡീപ്പിച്ചു എന്ന കേസില്‍ പ്രതിയായിരുന്നു. പോക്സോ കേസിന് പിന്നാലെ സിപിഎം തോമസിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്.

കെവി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയതായി ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

 

Back to top button
error: