Breaking NewsCrimeIndiaLead NewsNEWS

സെൽഫിയെടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്ന് തള്ളി പുഴയിലിട്ടു!! അബദ്ധത്തിൽ കാൽ വഴുതി വീണതെന്ന് യുവതി, കള്ളി വെളിച്ചത്തായത് യുവാവിനെ നാട്ടുകാർ രക്ഷപെടുത്തിയതോടെ

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്നും തളളി പുഴയിലിട്ടു. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. കൃഷ്ണ നദിക്കു കുറുകെയുളള ഗുർജാപൂർ പാലത്തിൽ നിന്നാണ് യുവതി ഭർത്താവിനെ തളളിയിട്ടത്. പാലത്തിൽ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയിൽ പിടിച്ചു നിന്നു. പിന്നീട് ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു.

അതേസമയം അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് യുവാവിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാൽ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഈ ആരോപണം യുവതി നിഷേധിച്ചു.

Signature-ad

അതേസമയം ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകൾ പരിശോധിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. കൂടാതെ മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ട്.

Back to top button
error: