Breaking NewsKeralaLead News

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി

കൊച്ചി: സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായി കേരള എൻജിനീയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് എന്ന് ജസ്റ്റിസ് ഡി.കെ.സിങ് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ പ്രോസ്പെക്ടസ് അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചു. ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്.

Also Read കീം ഫലം വന്നപ്പോൾ ഒന്നാം റാങ്ക്; ജോൺ ഷിനോജ് ഗാന്ധിനഗർ ഐഐടിയിൽ പഠിക്കും
മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്‍ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷാ പ്രോസ്പെക്ടസിലെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് പുതിയ സമവാക്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സർക്കാരിന് വലിയ തിരിച്ചടിയാകുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

Signature-ad

പ്രവേശന പരീക്ഷ വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. വിദ്യാർഥികളുടെ നൻമയെ കരുതിയുള്ള തീരുമാനമാണ് സർക്കാർ ഈ വിഷയത്തിൽ എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന് മറ്റു നിക്ഷിപ്ത താൽപര്യങ്ങളില്ല. മാർക്ക് ഏകീകരണ രീതിയിൽ 28 മാർക്ക് വരെ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടിരുന്നു. അതൊഴിവാക്കാനാണ് പുതിയ രീതി കൊണ്ടുവന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സർക്കാർ പുറത്തിറക്കുന്നതും ഇതുപ്രകാരം പരീക്ഷ നടത്തുന്നതും. തുടർന്ന് എൻട്രൻസ് മാർക്കിന്റെയും പ്ലസ് ടുവിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കുകയാണ് ചെയ്യുക. എന്നാൽ ഇത്തരത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്‍ഇ വിദ്യാർഥികളേക്കാൾ 15–20 മാർക്ക് വരെ കുറയുന്നതായി ഏറെക്കാലമായി പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് നിർണയിക്കാൻ സർക്കാർ പുതിയ സമവാക്യം കൊണ്ടുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രോസ്പെക്ടസ് പുനഃക്രമീകരിക്കുകയും ചെയ്തു.

മന്ത്രി ആർ.ബിന്ദു

Back to top button
error: