NEWS

ലൈംഗീകപീഡനത്തിനു ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തി, രണ്ടു വർഷത്തിനുശേഷം പ്രതി പിടിയിൽ

പത്തനംതിട്ട: വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട മല്ലപ്പള്ളി കോട്ടാങ്ങൽ കണയങ്കൽ ടിഞ്ചു(26)വിന്റെ മരണം അതിക്രൂര കൊലപാതകമെന്നു തെളിഞ്ഞു. ആളില്ലാത്ത സമയം വീട്ടിലെത്തിയ തടിക്കച്ചവടക്കാരൻ മല്ലപ്പള്ളി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്‌മോൻ എന്ന് വിളിക്കുന്ന നസീറിനെ (39) ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൂരമായ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ ശേഷം യുവതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നു തെളിഞ്ഞു.

ടിഞ്ചു കൊല്ലപ്പെട്ടത് 2019 ഡിസംബർ 15നായിരുന്നു . ലോക്കൽ പോലീസ് ആത്മഹത്യ എന്ന് എഴുതിത്തള്ളി. ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പമായിരുന്നു ടിഞ്ചു താമസിച്ചിരുന്നത്. കാമുകനും പിതാവും വീട്ടിലില്ലാത്ത സമയത്താണ് ടിഞ്ചുവിന്റെ മരണം. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ ഡി.എൻ.എ സാംപിളുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ടിഞ്ചുവിനെ കൊന്നതാണെന്നു പ്രതി പൊലീസിനോടു കുറ്റസമ്മതം നടത്തി.

Signature-ad

ആദ്യഘട്ടത്തിൽ കാമുകനെതിരെ ആരോപണങ്ങൾ ഉയർന്നു. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നസീറിലേക്ക് തെളിവുകൾ എത്തുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ നസീർ ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്പ്പെടുത്തുന്നതിനിടെ കട്ടിലിൽ തലയിടിച്ചു ബോധം പോയി. തുടർന്ന് ഇയാൾ ടിഞ്ചുവിനെ ക്രൂരമായി ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. ഇതിനു ശേഷം മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: