NEWS

ആഴങ്ങളിൽ താണുപോയ കുട്ടിയെ രക്ഷിച്ച അഭയ് എന്ന എട്ടു വയസുകാരൻ

കുളത്തിന്റെ ആഴത്തിലേക്ക് മുങ്ങി താഴ്ന്നുകൊണ്ടിരുന്ന കുട്ടിയെ സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി മൂന്നാം ക്ലാസുകാരൻ.

കുന്നംകുളം തെക്കേപ്പുറം കുറ്റിക്കാട്ടിൽ ശാമൂവേലിന്റെ മകൻ അഭയ്(8) ആണ് കുളത്തിൽ താണുപോയ അലൻ എന്ന മൂന്നുവയസ്സുകാരനെ രക്ഷിച്ചത്. ചിറ്റഞ്ഞൂർ ഇമ്മാനുവൽ എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് അഭയ്. നന്നായി നീന്തൽ അറിയുന്ന അഭയ് നീന്താൻ അറിയാതെ മുങ്ങി താഴ്ന്നു കൊണ്ടിരുന്ന അലനെന്ന ബാലനെ നീന്തി ചെന്ന് പിടിച്ചു കരയ്ക്കടുപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: