NEWS

ആശാരിപ്പണിയിൽ ഏർപ്പെട്ടിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം: നേമത്ത് ആശാരിപ്പണിയിൽ ഏർപ്പെട്ടിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാക്കാമൂല തൊങ്ങൽവിള വീട്ടിൽ കുഞ്ഞപ്പിയുടെ മകൻ വിനീഷ് (24) ആണ് മരിച്ചത്. ഇന്ന് (തിങ്ക ശാ വൈകുന്നേരം 5.30-ന് ആയിരുന്നു സംഭവം.

താന്നിവിള കസ്തൂർബാ കേന്ദ്രത്തിനു സമീപം മുതുവല്ലൂർകോണം സ്വദേശി ഗോപിയുടെ ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിൽ ജനാലയുടെ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വിനീഷ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
നരുവാമൂട് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: