CrimeNEWS

കള്ളപ്പണം വെളുപ്പിച്ചെന്ന് പറഞ്ഞു, വീട്ടമ്മയെ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത് മൂന്നുദിവസം; 18 ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍

കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സ്ത്രീയില്‍ നിന്നും പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി കയ്യേലിക്കല്‍ മുഹമ്മദ് ഷാനിഷ്, മടവൂര്‍ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബര്‍ പോലീസ് പിടികൂടിയത്.

വടകര സ്വദേശിയായ പരാതിക്കാരിയെ വെര്‍ച്വല്‍ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് പ്രതികള്‍ പറ്റിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

Signature-ad

പരാതിക്കാരിയുടെയും മകന്റെയും അക്കൗണ്ടുകളില്‍ നിന്നും പ്രതികള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പല തവണകളായി 18 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇവര്‍ക്കെതിരെ കൊടുവള്ളി മേഖലയില്‍ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Back to top button
error: