ചെന്നിത്തലക്ക് മന്ത്രി മേഴ്സികുട്ടിയമ്മയുടെ മറുപടി
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മറുപടിയുമായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് നയത്തിൽ ഒരു മാറ്റവും സർക്കാർ വരുത്തിയിട്ടില്ല. തെറ്റായ വാർത്തകളാണ് ഇതു സംബന്ധിച്ച് പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്തു നുണയും വിളിച്ചു പറയാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമം. അദ്ദേഹം ഇതു തിരുത്താൻ തയാറാകണം. ചെന്നിത്തല ഉത്തരവാദിത്വത്തോടെ വേണം ആരോപണം ഉന്നയിക്കാനെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കൊല്ലത്തെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള ആളെ പറ്റിക്കലാണ് ഇവിടെ നടക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ അസൂയപൂണ്ടവരാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.