CrimeNEWS

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒളിച്ചോടി ആദ്യ കല്യാണം, ഈ മാസം 12നും വിവാഹത്തിന് ഒരുക്കം, വിവാഹമാമാംഗങ്ങള്‍ക്കിടെ ഒരു കുട്ടിയും!

തിരുവനന്തപുരം: പത്തോളം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന മുപ്പതുകാരി ഒടുവില്‍ പിടിയിലായി. പുതിയ വിവാഹം കഴിക്കാനിരുന്ന ദിവസമാണ് എറണാകുളം ഉദയംപേരൂര്‍ മണക്കുന്നം ഇല്ലത്തുപറമ്പില്‍ കോരയത്ത് ഹൗസില്‍ രേഷ്മയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്, ആര്യവാട് ഗ്രാമ പഞ്ചായത്ത് അംഗവുമായാണ് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 45 ദിവസം മുമ്പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് അനീഷുമായുള്ള വിവാഹത്തിന് എത്തിയത്. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി അനീഷും സുഹൃത്തായ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തംഗവും ഭാര്യയും ചേര്‍ന്ന് രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഈ വിവാഹത്തിനുശേഷം 12ന് തിരുവനന്തപുരത്തു തന്നെയുള്ള മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. രണ്ടുവയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് ബന്ധപ്പെടുന്നവരോട് സിനിമയെ വെല്ലുംവിധം കഥകള്‍ പറഞ്ഞ് വശത്താക്കും. വിവാഹത്തിന് പിന്നാലെ കൈയില്‍ കിട്ടുന്നതുമായി സ്ഥലംവിടും. എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരെയാണ് നേരത്തെ വിവാഹം കഴിച്ചത്. 12ന് വിവാഹം കഴിക്കാനിരുന്നയാള്‍ സ്റ്റേഷനിലെത്തിയെങ്കിലും പരാതി നല്‍കാന്‍ തയ്യാറായില്ല.

Signature-ad

വിവാഹപരസ്യം നല്‍കിയ വെബ്സൈറ്റില്‍ അനീഷിന്റെ ഫോണ്‍ നമ്പരിലേക്ക് രേഷ്മയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് ആദ്യം വിളിച്ചത്. രേഷ്മയുടെ ഫോണ്‍നമ്പര്‍ കൈമാറി. കോട്ടയം ലുലുമാളില്‍വച്ച് പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ വിശ്വസിപ്പിച്ചു. ആറിന് ആര്യനാട്ടുവച്ച് വിവാഹം നടത്താമെന്ന് അനീഷ് ഉറപ്പുനല്‍കി. 5ന് വൈകിട്ട് വെമ്പായത്തെത്തിയ രേഷ്മയെ അനീഷ് കൂട്ടിക്കൊണ്ടുവന്ന് സുഹൃത്തായ ഉഴമലയ്ക്കല്‍ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. വിവാഹദിവസം രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോകണമെന്ന് രേഷ്മ വാശിപിടിച്ചു. സംശയം തോന്നിയതോടെ രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്തായിരുന്നു ബാഗ് പരിശോധിച്ചത്.

2014ല്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കേ രേഷ്മ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി. 2017വരെ ഇയാളോടൊപ്പം താമസിച്ചു. പിന്നീട് പിരിഞ്ഞ് 2022നകം നാല് വിവാഹം കഴിച്ചു. 2023ല്‍ കുട്ടിയുണ്ടായി. 2025 ഫെബ്രുവരി 19നും മാര്‍ച്ച് ഒന്നിനും ഓരോ വിവാഹങ്ങള്‍ കഴിച്ചു. ഏപ്രിലില്‍ തിരുമല സ്വദേശിയെ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും യുവാവ് അപകടത്തില്‍പ്പെട്ടതിനാല്‍ നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: