നിലമ്പൂരില്‍ സ്വതന്ത്രനായി പി.വി. അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കുന്നില്‍ കടുത്ത എതിര്‍പ്പ്; വകവയ്ക്കാതെ യുഡിഎഫ്; ഹൈക്കമാന്‍ഡ് ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും; അന്‍വറിന്റെ എല്ലാ തന്ത്രങ്ങളും പാളി; ഷൗക്കത്തിന് നിര്‍ണായകമായത് കനഗോലുവിന്റെ റിപ്പോര്‍ട്ട്

മലപ്പുറം : നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.
സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും നേരത്തെ ഷൗക്കത്തിന്‍റെ പേരിനായിരുന്നു മുൻതൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്‍റെ എതിർപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിൽ യുഡിഎഫിൽ അതൃപ്‌തിയുണ്ട്.
ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ പിവി അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കാനാണു തീരുമാനം. താന്‍ പറയുന്ന സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതില്‍ യുഡിഎഫ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവില്‍ അന്‍വര്‍ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്ന അന്‍വറിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയിലാണ്. അന്‍വറിന്റെ വിലപേശലിന്റെ വഴങ്ങേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ, ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ പിന്നെ മലക്കം മറിഞ്ഞതിലും കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. അന്‍വര്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കി കരുത്ത് തെളിയിക്കട്ടെ എന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പിണറായിസത്തിന്റെ മരുമോനിസത്തിന്റെയും അവസാനമാകും ഈ ഉപതെരഞ്ഞെടുപ്പെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. അപ്രതീക്ഷിതമായി എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വറിന് ഇപ്പോഴും ജനപിന്തുണയുണ്ടെന്ന് തെളിയിക്കാന്‍ ഇടതു മുന്നണി തോല്‍ക്കുകയും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും വേണം. പിണറായി ഭരണത്തിനും പൊലീസിനും എതിരെ ആരോപണങ്ങളുമായി അന്‍വര്‍ മുന്നിലുണ്ട്. നിലവില്‍ നടത്തുന്ന വിലപേശലിലൂടെ മുന്നണിയിലെ കസേരയും നിയമസഭ സീറ്റുകളുമാണ് അന്‍വറിന്റെ ലക്ഷ്യം






