ഒന്നാം ക്ലാസ്സിൽ ചേരാനായി സ്കൂളിൽ വന്ന വിദ്യാർത്ഥിനിക്ക് അപ്പോൾ തന്നെ പാഠപുസ്തകവും നൽകി പുതുചരിത്രമെഴുതി കോട്ടൻഹിൽ LPS
അടുത്തഅദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പഠിക്കുന്നതിനു അഡ്മിഷൻ എടുക്കുന്നതിനായി കോട്ടൻഹിൽ LPS ൽ എത്തിയ കുട്ടിയും മാതാവും പുതിയ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ അതിശയിച്ചുപോയി.
വലിയതുറ താമസിക്കുന്ന ‘കെസിയ N ഫ്രെഗിൻസ്’എന്ന കുട്ടിക്കും മാതാവിനുമാണു ഈ അനുഭവം ഉണ്ടായത്.വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടുത്ത വർഷത്തേയ്ക്കുള്ള പാഠപുസ്തകം ഇന്നുമുതൽ ലഭിച്ചു തുടങ്ങും എന്നു പ്രഖ്യാപിച്ചു ഒരു മണിക്കൂർ കഴിയുന്നതിനുമുൻപ് ഒന്നാംക്ലാസ്സ്കാരി പുതിയ പാഠപുസ്തകങ്ങളുമായി വീട്ടിലേയ്ക്ക് മടങ്ങി.
സ്കൂളിനനുവദിച്ചുകിട്ടിയ ഒരുകോടി രൂപയുടെ പുതിയകെട്ടിടത്തിൻറ്റെ ശിലാസ്ഥാപനകർമ്മവും MLA നൽകിയ പുതിയ ബസ്സിന്റെ ഉത്ഘാടന ചടങ്ങും നടക്കുന്ന വേളയിലാണു ഈ കൊച്ചുമിടുക്കിക്ക് പാഠപുസ്തവും നൽകിയത്. MLA ശ്രീ.VS ശിവകുമാറിന്റെ സാന്നിദ്ധ്യത്തിൽ കൗൻസിലർ ശ രാഖി രവികുമാർ കെസിയയുടെ അമ്മയ്ക്ക് പുസ്തം കൈമാറി.