NEWS

പുതിയ 25 പോലീസ് സബ്ഡിവിഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

പുതിയ 25 പോലീസ് സബ്ഡിവിഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Signature-ad

സംസ്ഥാനത്ത് നിലവില്‍വന്ന 25 പുതിയ പോലീസ് സബ്ഡിവിഷനുകള്‍ ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികകല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ സബ്ഡിവിഷനുകളുടെയും വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കും ഓഫീസുകള്‍ക്കുമായി പണിതീര്‍ത്ത കെട്ടിടങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സബ്ഡിവിഷനുകള്‍ നിലവില്‍ വരുന്നതോടെ ഓരോ സബ്ഡിവിഷനും കീഴിലുളള പോലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടെ ഡിവൈ.എസ്.പി തലത്തിലുളള ഏകോപനവും നിരീക്ഷണവും വര്‍ദ്ധിക്കും. ഇത് ഫലപ്രദമായ പോലീസിംഗിന് വഴിതെളിക്കും. കൂടാതെ ഇന്‍സ്പെക്ടര്‍ തസ്തികയിലുളള 25 പേര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും.

കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറൂഖ്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍ എന്നിവയാണ് ഇന്ന് പുതുതായി നിലിവില്‍വന്ന പോലീസ് സബ് ഡിവിഷനുകൾ

Back to top button
error: