NEWSSocial Media

ഈ സാഹചര്യത്തില്‍ ഇങ്ങനൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം; വൈറലായി അമൂലിന്റെ പരസ്യം

പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.  പഹല്‍ഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഈ മാസം ഏഴ് മുതലാണ് ഇന്ത്യ തിരിച്ചടി നല്‍കിത്തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് അമൂല്‍ നല്‍കിയ ഒരു പരസ്യത്തിന് ഏറെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

അമൂല്‍ പരസ്യത്തില്‍ സ്ഥിരമായി ഉണ്ടാകാറുള്ള കൊച്ചുപെണ്‍കുട്ടിയും പരസ്യത്തിലുണ്ട്. കൂടാതെ ‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച്’ രാജ്യത്തോട് വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിയും വിംഗ് മാന്‍ഡര്‍ വ്യോമിക സിംഗും പരസ്യത്തിലിടം പിടിച്ചിട്ടുണ്ട്.

Signature-ad

കേണല്‍ സോഫിയയ്ക്കും വിംഗ് മാന്‍ഡര്‍ വ്യോമികയ്ക്കും സല്യൂട്ടടിക്കുന്ന പെണ്‍കുട്ടിയാണ് പരസ്യത്തിലുള്ളത്. ‘സെന്‍ഡ് ദം പാക്കിംഗ്’, ‘അമൂല്‍ പ്രൗഡ്ലി ഇന്ത്യന്‍’ എന്നിങ്ങനെ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.

പാകിസ്ഥാനെ കളിയാക്കിക്കൊണ്ടുളള ഈ പരസ്യ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ഇങ്ങനെയൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം, ഒറ്റ പരസ്യത്തിലൂടെ രാജ്യത്തിന്റെ മൊത്തം വികാരം പ്രകടിപ്പിക്കാന്‍ അമൂലിന് സാധിച്ചെന്നും, വളരെ മനോഹരമായ പരസ്യമാണിതെന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിരോധ, വാര്‍ത്താവിനിമയ മന്ത്രായലങ്ങളുടെ വാര്‍ത്താസമ്മേളനം ഉടന്‍ നടക്കും. ഇതിലൂടെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന. എട്ട് പാക് നഗരങ്ങളില്‍ ഉഗ്ര സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Back to top button
error: