
എറണാകുളം: പെരിയാറില്‍ പാണംകുഴി പമ്പ് ഹൗസിനു സമീപം പുഴ മധ്യത്തിലെ തുരുത്തില് നിന്നു കാല്‍വഴുതി വീണു യുവതി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയില്‍ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകള്‍ നന്ദന (27) ആണ് മരിച്ചത്. സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശി അമിത്തിന് (27) ഒപ്പം എത്തിയതാണ് യുവതി.
ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. കാഴ്ച കാണാന്‍ പുഴയുടെ നടുവിലെ തുരുത്തില് കയറിയപ്പോള്‍ നന്ദന കാല് വഴുതി വീഴുകയായിരുന്നു. യുവതിയെ അമിത് കരയ്ക്കെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും ഒന്നിച്ചു പഠിച്ചവരാണ്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സഹോദരി: വൃന്ദ.






