Breaking NewsLead NewsLIFENewsthen SpecialSportsTRENDING

പോലീസില്‍നിന്ന് പടിയിറക്കം; പിറന്നാള്‍ ദിനത്തില്‍ ഐ.എം. വിജയന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍; മൂന്നുനാള്‍ കഴിഞ്ഞാല്‍ വീണ്ടും കളിക്കളത്തിലേക്ക്; പടിയിറങ്ങുന്നത് ഇന്ത്യകണ്ട ഇതിഹാസം

മലപ്പുറം : കാൽപന്ത് കളിയിലെ മികവിൽ 18 ാം വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. അമ്പത്താറാം പിറന്നാൾ ദിവസമാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. ഐ എം വിജയന് പൊലീസ്‌ സേന ഔദ്യോ​ഗിക യാത്രയയപ്പ്‌ നൽകി. മലപ്പുറത്ത്‌ എംഎസ്‌പി അസി. കമാൻഡന്റ്‌ പദവിയിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച താരം പടിയിറങ്ങുന്നത്.

ഇന്ന്‌ രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ്‌ മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ്‌ ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. 30നാണ്‌ വിജയന്റെ സർവീസ്‌ കാലാവധി പൂർത്തിയാവുക.

Signature-ad

തന്റെ ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായമാണ് ഐ എം വിജയൻ അഴിച്ചുവയ്‌ക്കുന്നത്. 1969 എപ്രിൽ 25ന്‌ തൃശൂർ കോലോത്തുംപാടം അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് വിജയന്റെ ജനനം. 1986ൽ കേരള പൊലീസിൽ അതിഥി താരമായി. 1987ൽ പതിനെട്ട്‌ വയസ്സ്‌ പൂർത്തിയായപ്പോൾ പൊലീസ്‌ കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിച്ചു. 1991ൽ പൊലീസ്‌ വിട്ട്‌ കൊൽക്കത്ത മോഹൻബഗാനിലേക്ക്‌ കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. 1993ൽ വീണ്ടും പൊലീസ്‌ വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്‌റ്റ്‌ ബംഗാൾ, ജെസിടി മിൽസ്‌ ഫഗ്‌വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ്‌ ക്ലബ്ബുകളിൽ കളിച്ചു.

1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത്‌ ഇന്ത്യൻ നായക കുപ്പായവും അണിഞ്ഞു. 88 കളിയിൽ 39 ഗോളുകളും നേടി. 2006ൽ കൊൽക്കത്ത ഈസ്റ്റ്‌ ബംഗാളിൽനിന്ന്‌ ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന്‌ വിടവാങ്ങി. എഎസ്‌ഐ ആയാണ്‌ തിരികെ പൊലീസിൽ പ്രവേശിക്കുന്നത്‌. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയി. 2002ൽ രാജ്യം അർജുന പുരസ്കാരവും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.

1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം. മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ കൈയില്‍ കിട്ടി.

1987ല്‍ പൊലീസ് കോണ്‍സ്റ്റ ബിളായി നിയമനം ഐ.എം വിജയനെന്ന പേരില്‍ കാല്‍ പന്ത് കൊണ്ടെഴുതിയ ഇതിഹാസ കാവ്യത്തിനൊടുവില്‍ അന്ന് കേരള പൊലീസില്‍ പന്ത് തട്ടി തുടങ്ങിയ ആ താ രം നീണ്ട 38 വര്‍ഷക്കാലത്തെ പൊലീസ് ജീവിതത്തില്‍ നിന്ന് അസി. കമാന്‍ഡന്ററായി വിരമിക്കുന്നു. നാല് പതി റ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ രണ്ട് തവണയായി പത്ത് വര്‍ഷത്തിലധികം പ്രഫഷനല്‍ ക്ലബു കളില്‍ കളിക്കാന്‍ സര്‍വീസില്‍നിന്ന് വിട്ടുനിന്നു. വര്‍ഷ ങ്ങള്‍ക്കുശേഷം എ.എസ്.ഐയായി തിരിച്ചെത്തിയ വി ജയന്‍ 2021ല്‍ എം.എസ്.പി അസി. കമാന്‍ഡന്റായി.

വന്നവഴി മറക്കാത്ത വിജയന്‍

ഫുട്‌ബോള്‍ തട്ടിയില്ലായിരുന്നെങ്കില്‍ കൂലിപ്പണിക്കു പോകേണ്ടിവരുമായിരുന്നെന്ന് എപ്പോഴും വിജയന്‍ പറയും. ചെറുപ്പത്തില്‍ ചാത്തുണ്ണി സാറാണു പഠിപ്പിച്ചത്. കേരള പോലീസിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ആത്മവിശ്വാസമെന്നും വിജയന്‍ പറയും. ഞങ്ങള്‍ കളി തുടങ്ങുമ്പോള്‍ ഫുട്‌ബോളിനെക്കുറിച്ചു വലിയ അറിവുണ്ടായിരുന്നില്ല. ഐഎസ്എല്‍ പോലുള്ള മത്സരങ്ങള്‍ വന്നതോടെ കുട്ടികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നു. വിദേശതാരങ്ങള്‍ക്കൊപ്പം അനുഭവ പരിചയവും ലഭിക്കുന്നു. കരിയര്‍ എന്ന നിലയില്‍ ഫുട്‌ബോളിനെ യുവാക്കള്‍ സമീപിച്ചു തുടങ്ങി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലി നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും വിജയന്‍ പറഞ്ഞു.

വിരമിക്കലിനുശേഷം സിനിമയില്‍ വിളിച്ചാല്‍ അഭിനയിക്കും. രാഷ്ട്രീയത്തിലേക്കുണ്ടോ എന്ന ചോദ്യത്തിന് -എന്നെ കൊലയ്ക്കു കൊടുത്തേ അടങ്ങൂ അല്ലേ- എന്ന തമാശയായിരുന്നു മറുപടി. രാഷ്ട്രീയത്തിലേക്കില്ല. ഫുട്‌ബോള്‍ അക്കാദമിയെന്ന സ്വപ്‌നമുണ്ട്. മന്ത്രിമാര്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 30ന് വിരമിക്കും. അതോടൊപ്പം പദ്മശ്രീ ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. ഇന്ത്യ ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനാണ് താന്‍. കഴിവുള്ളവര്‍ക്ക് ഇന്ത്യയില്‍ കുറവില്ല. പക്ഷേ, അവര്‍ക്കു വിദേശത്തടക്കം പരിശീലനം ആവശ്യമാണ്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കു ലോകകപ്പ് കളിക്കാം.

ഫുട്‌ബോളിലും ജീവിതത്തിലും ഭാര്യയുടെ പിന്തുണയായിരുന്നു വലുത്. വിവാഹത്തിനുശേഷമാണ് ഫുട്‌ബോളില്‍ ഏറെ നേട്ടമുണ്ടാക്കിയത്. അര്‍ജുന അവാര്‍ഡും മൂന്നുവട്ടം മികച്ച കളിക്കാരനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. അമ്മയും ഭാര്യയുമാണ് ജീവിതത്തില്‍ സ്വാധീനിച്ച രണ്ടു സ്ത്രീകള്‍. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണു പദ്മശ്രീ ലഭിച്ചത്. എല്ലാവര്‍ഷവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലെ ശാന്തയെന്ന മലയാളിയാണ് അപേക്ഷ നല്‍കിയത്. രാജ്യത്തിന്റെ ആദരത്തിനാണ് ജീവിതത്തില്‍ ഏറ്റവും മൂല്യം കല്‍പ്പിക്കുന്നതെന്നും ഐ.എം. വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: