CrimeNEWS

ലഹരിക്കടിപ്പെട്ട യുവാക്കള്‍ അയല്‍വാസിയുടെ വീട്ടില്‍ അക്രമംനടത്തി; പോലീസുകാരനുള്‍പ്പെടെ 2 പേര്‍ക്ക് വെട്ടേറ്റു

കാസര്‍കോട്: കാഞ്ഞിരത്തുങ്കല്‍ കുറത്തിക്കുണ്ടില്‍ ലഹരിക്കടിമപ്പെട്ട യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ബേഡകം പോലീസ് സ്റ്റേഷന്‍ സിപിഒ സൂരജിനും കുറത്തിക്കുണ്ടിലെ സതീശനുമാണ് വെട്ടേറ്റത്. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അയല്‍വാസികളായ അധ്യാപക ദമ്പതിമാരുടെ വീട്ടില്‍ അതിക്രമിച്ചുകയറി ജിഷ്ണുവും വിഷ്ണുവും അക്രമം നടത്തുകയായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാന്‍ ചെന്ന മറ്റൊരു അയല്‍ക്കാരനായ സതീശനെയാണ് ഇവര്‍ ആദ്യം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അതിന് ശേഷം പോലീസ് എത്തി അക്രമികളെ കീഴക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബേഡകം പോലീസ് സ്റ്റേഷന്‍ സിപിഒ സൂരജിന് വെട്ടേറ്റത്.

Signature-ad

ഗുരുതരമായ പരിക്കേറ്റ സതീശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: