Lead NewsNEWS

കമൽ ഹാസന്റെ പാർട്ടിയിൽ സ്ഥാനാർഥി ആകാൻ 25,000 രൂപ ഫീസ്, അപേക്ഷ ക്ഷണിച്ചു

തമിഴ്നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി ആവാൻ ഓൺലൈൻ അപേക്ഷ ക്ഷണിച്ച് കമൽ ഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം.ഫെബ്രുവരി 21 മുതൽ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം.25,000 രൂപ ആണ് അപേക്ഷാ ഫീസ്.

പാർട്ടിയുടെ ആജീവനാന്ത അധ്യക്ഷൻ ആയ കമൽ ഹാസൻ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുകയും തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച തീരുമാനം എടുക്കുകയും ചെയ്യും.

Signature-ad

പാർട്ടിയ്ക്ക് “ബാറ്ററി ടോർച്ച് “ചിഹ്നം അനുവദിച്ചതായി കമൽ ഹാസൻ അറിയിച്ചു. ലോകസഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ ആയിരുന്നു ചിഹ്നം. ലോകസഭ തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി 3.77% വോട്ട് നേടി.

കാലിൽ ഒരു ശാസ്ത്രക്രിയ വന്നത് കൊണ്ട് കുറച്ചു ദിവസമായി വിശ്രമത്തിൽ ആയിരുന്നു കമൽ ഹാസൻ.കഴിഞ്ഞ മാസം വെല്ലൂരിൽ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തത് കമൽ ഹാസന്റെ പാർട്ടിയ്ക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.അഴിമതി വിരുദ്ധ, സുതാര്യമായ, തൊഴിൽ ഉറപ്പ് നൽകുന്ന, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സർക്കാർ ആണ് കമൽ ഹാസന്റെ വാഗ്ദാനം.

പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലേയ്ക്ക് പോകേണ്ടാത്ത വിധം സേവനങ്ങൾ വീടുകളിൽ എത്തിക്കാൻ സംവിധാനം ഒരുക്കുമെന്ന വാഗ്ദാനവും കമൽ ഹാസൻ മുന്നോട്ട് വക്കുന്നു.

കേന്ദ്ര സർക്കാരിനെതിരെയടക്കം നിരവധി പ്രമേയങ്ങൾ പാർട്ടി പാസാക്കി. ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കവും ചെറുക്കുമെന്ന് പ്രമേയങ്ങളിൽ പറയുന്നു.

Back to top button
error: