Breaking NewsIndiaLead NewsNEWSSportsTRENDING

വേറെ വഴിയില്ല; ചെന്നൈ ടീമിന്റെ ‘തല’യായി ധോണിയെത്തും; ഋതുരാജിന്റെ പരിക്ക് മുതലാക്കി ടീം അഴിച്ചു പണിയാന്‍ സിഎസ്‌കെ; ഇതുവരെ നയിച്ചത് 226 മത്സരങ്ങള്‍

ചെന്നൈ: ഐപിഎലില്‍ എം.എസ്. ധോണി വീണ്ടും ക്യാപ്റ്റന്റെ റോളില്‍ എത്തുമെന്നു സൂചന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സത്തിനിടെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനു പന്ത് കയ്യിലിടിച്ചു പരുക്കേറ്റിരുന്നു. അടുത്ത മത്സരത്തില്‍ ഋതുരാജ് കളിക്കുമോയെന്ന കാര്യവും സംശയമാണ്.

ഋതുരാജ് ഇറങ്ങിയില്ലെങ്കില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താല്‍ക്കാലിക ക്യാപ്റ്റനാകും. ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ ഡല്‍ഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ ധോണിയുടെ ആരാധകര്‍. ഋതുരാജിന്റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചാണ് അദ്ദേഹം കളിക്കാനുള്ള സാധ്യതകള്‍. നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ പരിശീലനം കൂടി കണ്ട ശേഷമാകും തീരുമാനം. ഋതുരാജ് കളിച്ചില്ലെങ്കില്‍ ആരു നയിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല എന്നും ഹസി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

Signature-ad

226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഓരോ ടീമും ‘ഐക്കണ്‍’ കളിക്കാരെ ടീമിലെത്തിക്കണമെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ധോണിയെ ചെന്നൈ പിടികൂടിയത്. ലേലത്തിനു മുമ്പേ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി എത്ര പണം മുടക്കാനും തയാറായി. 2008ല്‍ ധോണി ടീമിലെത്തുമ്പോള്‍ ഇതായിരുന്നു സ്ഥിതി. എന്നാല്‍, 2025ല്‍ ധോണിക്കുവേണ്ടി ചെറിയ തുകയാണു നല്‍കിയത്.

ഐപിഎല്ലില്‍ എല്ലാം നിശ്ചയിക്കുന്നതു ഗോള്‍ ആണ്. കഴിഞ്ഞ കുറേ നാളുകളായി ധോണിയുടെ മൂര്‍ച്ച കുറഞ്ഞെങ്കിലും വിക്കറ്റ് കീപ്പിംഗില്‍ തുടരുന്ന പ്രകടനമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒപ്പം നായകനെന്ന നിലയില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവും. അതേസമയം ധോണിക്കു പത്ത് ഓവര്‍ തികച്ചു ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണു 2024ല്‍ ടീമിന്റെ കോച്ചായിരുന്ന ക്ലാസന്‍ പറഞ്ഞത്. ധോണിയെ അവസാന ഓവറുകളിലേക്കു മാറ്റി വയ്ക്കുന്നതിനു കാരണവും ഇതുതന്നെയാണെന്നാണു വിവരം. എന്നാല്‍, നായകനെന്ന നിലയില്‍ ധോണിതന്നെയാകും ടീമിന്റെ ആത്മവിശ്വാസത്തിനു നല്ലതെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍് പോയിന്റ് പട്ടികയില്‍ താഴെക്കിടക്കുന്ന ചെന്നൈയ്ക്കു കരകയാന്‍ മറ്റൊരു വഴിയും മുന്നിലില്ല.

 

Back to top button
error: