Breaking NewsBusinessIndiaLead NewsNEWSTRENDING

സേവനം നല്‍കാതെ കൈപ്പറ്റിയത് 2.7 കോടി; വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; മാസപ്പടി ആരോപണത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും; പത്തുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങള്‍

ന്യൂഡല്‍ഹി: സിഎംആര്‍എല്ലില്‍നിന്ന് പണം കൈപ്പറ്റിയെന്ന സംഭവത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ കുറ്റപത്രം സമര്‍പ്പിക്കും.

വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, സിഎംആര്‍എല്ലിന്റെ അനുബന്ധ കമ്പനി എന്നിവയ്‌ക്കെതിരേ തെളിവുണ്ടെന്നാണ് കണ്ടെത്തല്‍. വീണ വിജയന്‍ 2.70 കോടി രൂപ സേവനങ്ങളൊന്നും നല്‍കാതെ കൈപ്പറ്റിയെന്നും എസ്എഫ്‌ഐഒ പറയുന്നു.

Signature-ad

വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. ഇതോടെ വീണ കേസില്‍ പ്രതിയാകും. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.

ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല. സിഎംആര്‍എല്‍ പലര്‍ക്കും പണം നല്‍കിയെന്നും പ്രാഥമിക അന്വേഷണത്തില്‍നിന്നു വ്യക്തമായിരുന്നു. പണം നല്‍കിയവരുടെ പട്ടികയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയത്.

എക്‌സാലോജിക്കും സിഎംആര്‍എലും തമ്മില്‍ നടന്ന ഇടപാടില്‍ ദുരൂഹതയുണ്ടെന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിനു പിന്നില്‍ അഴിമതിയുണ്ടോയെന്നും ഏജന്‍സി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാനാണോ മകള്‍ വീണാ വിജയന് പണം നല്‍കിയതെന്നതും കേസിന്റെ ഭാഗമായി അന്വേഷിക്കും.

പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: